| Wednesday, 30th May 2018, 10:08 pm

ആർത്തവ ശുചിത്വത്തെ പറ്റി ക്യാമ്പെയ്നുമായി 'ലെമൺ ടീ ക്രിയേറ്റിവ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചും ആര്‍ത്തവകാലത്തെ സ്ത്രീ ശരീരത്തിലെ പ്രക്രിയകളെ കുറിച്ചും ബോധവല്‍ക്കരണവുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “ലെമണ്‍ ടീ ക്രിയേറ്റീവ്” എന്ന സംരഭം.

ആര്‍ത്തവത്തെ കുറിച്ചും ആര്‍ത്തവ കാലത്തെ സ്ത്രീ ശരീരത്തിലെ ജൈവിക പ്രക്രിയകളെ കുറിച്ചും സമൂഹത്തില്‍ നിലനില്‍ ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റുക എന്ന ലക്ഷ്യമാണ് ക്യാമ്പെയിനിനുള്ളത്.  മറച്ച് വെയ്ക്കപ്പെടേണ്ട എന്തോ ആണ് ആര്‍ത്തവം എന്ന ധാരണ ഇല്ലാതാക്കുകയും ക്യാമ്പെയിന്‍ മുന്നോട്ട് വെയ്കുന്ന ലക്ഷ്യങ്ങളിലൊന്നാണ്.



സാനിറ്ററി നാപ്കിനുകളുടെ പരസ്യങ്ങളില്‍ പോലും ആര്‍ത്തവുമായി ബന്ധപ്പെട്ട വലിയ തെറ്റിദ്ധാരണകളാണ്. നിലനില്‍ ക്കുന്നതെന്ന് ലെമണ്‍ ടീ ക്രിയേറ്റിവ് പ്രവര്‍ത്തകര്‍ പറയുന്നു. പരസ്യങ്ങളില്‍ ആര്‍ത്തവ രക്തത്തിന്റെ ചുവപ്പ് നിറം കാണിക്കാന്‍ പോലും സാനിറ്ററി നാപ്കിന്‍ നിര്‍മ്മാതകള്‍ തയ്യാറല്ല. പകരം നീല ലായനിയാണ് പ്രദര്‍ശിപ്പിക്കാറ്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് പകരുന്നത്

അന്തരാഷ്ട്ര ആര്‍ത്തവ ശുചിത്വ ദിനത്തിന്റെ ഭാഗമായി ആരംഭിച്ച ഈ ക്യാമ്പെയിനിന്റെ സന്ദേശം “I bleed red not blue” എന്നതാണ്. ചോരയുടെ നിറം നീലയല്ല ചുവപ്പാണ് എന്ന് ഇന്ത്യയിലെ എല്ലാ സാനിറ്ററി നാപ്കിന്‍ നിര്‍മ്മാതാക്കളോടും പറയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും “ലെമണ്‍ ടീ ക്രിയേറ്റീവ്” പ്രവര്‍ത്തകര്‍ പറയുന്നു.
കടുത്ത പീഡനങ്ങളില്‍ പെട്ടിട്ടും തളരാതെ പൊരുതിയ സ്ത്രീകളെ പരിജയപ്പെടുത്തിക്കൊണ്ടുള്ള “The Real Hero” ക്യാമ്പയിനും മുമ്പ് ഇവര്‍ നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more