ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ ഉടമ ശ്രീവദ്ധനപ്രഭയുടെ ഹെലികോപ്ടര്‍ സ്റ്റേഡിയത്തിന് സമീപം തകര്‍ന്നു വീണു. ഇന്നലെ വെസ്റ്റ്ഹാമുമായി ലെസ്റ്ററിന് ഹോംഗ്രൗണ്ടില്‍ കളിയുണ്ടായിരുന്നു. ഇത് കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അപകടമുണ്ടായത്. അപകടസമയത്ത് ശ്രീവദ്ധനപ്രഭ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.
ലെസ്റ്റര്‍ സിറ്റിയുടെ എല്ലാ മത്സരങ്ങളും കാണാന്‍ ശ്രീവദ്ധനപ്രഭ ഹെലികോപ്ടറിലാണ് എത്താറുള്ളത്. വെസ്റ്റ്ഹാമിനെതിരെ മത്സരം കാണാനും അദ്ദേഹം എത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലെസ്റ്ററിന്റെ ഹോംഗ്രൗണ്ടായ കിങ് പവര്‍ സ്റ്റേഡിയത്തില്‍ നിന്ന് 200 അടി അകലെയുള്ള കാര്‍ പാര്‍ക്കിലേക്കാണ് കോപ്ടര്‍ പതിച്ചത്. ഉടന്‍ തീപടര്‍ന്ന് പിടിക്കുകയും ചെയ്തു. അപകടത്തില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ലെസ്റ്റര്‍ സിറ്റി അറിയിച്ചിട്ടുണ്ട്.
തായ് കോടീശ്വരനായ വിചായി ശ്രീവദ്ധനപ്രഭ 2010ല്‍ 39 മില്ല്യണ്‍ പൗണ്ടിന് 2010ലാണ് ക്ലബ്ബ് വാങ്ങിയത്. 2016ല്‍ പ്രീമിയര്‍ ലീഗ് നേടിയ ലെസ്റ്റര്‍ 2017ല്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ വരെ എത്തിയിരുന്നു.