കര്‍ണാടകത്തില്‍ ബി.ജെ.പിക്ക് വീണ്ടും തലവേദന; പാര്‍ട്ടി വിടുമെന്ന് എം.എല്‍.എയുടെ ഭീഷണി
Karnataka
കര്‍ണാടകത്തില്‍ ബി.ജെ.പിക്ക് വീണ്ടും തലവേദന; പാര്‍ട്ടി വിടുമെന്ന് എം.എല്‍.എയുടെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2019, 3:28 pm

ബെല്ലാരി: കര്‍ണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ നീട്ടിവെച്ചത് മുഖ്യമന്ത്രി യെദിയൂരപ്പക്ക് വലിയ ആശ്വാസമാണ് സമ്മാനിച്ചത്. എന്നാല്‍ പുതിയ പ്രശ്‌നം രൂപപ്പെട്ടത് യെദിയൂരപ്പക്കും ബി.ജെ.പിക്കും തലവേദനയാണ് സമ്മാനിക്കുന്നത്.

ബല്ലാരി ജില്ല വിഭജിച്ച് വിജയനഗര്‍ ജില്ല രൂപീകരിച്ചാല്‍ പാര്‍ട്ടി വിടുമെന്നാണ് ബി.ജെ.പി എം.എല്‍.എ ജി. സോമശേഖറിന്റെ ഭീഷണി. വിജയനഗര്‍ ജില്ല രൂപീകരിക്കുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നു.

അയോഗ്യനാക്കിയ കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിംഗിന്റെ ആവശ്യത്തെ തുടര്‍ന്നാണ് യെദിയൂരപ്പ വിജയനഗര്‍ ജില്ല രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. അതിനെ ചൊല്ലിയാണ് എം.എല്‍.എയുടെ രാജിഭീഷണി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒമ്പത് നിയോജക മണ്ഡലങ്ങള്‍ അടങ്ങുന്ന ജില്ലയാണ് ബെല്ലാരി. ഇതില്‍ അഞ്ചെണ്ണം കോണ്‍ഗ്രസിന്റെ കയ്യിലും നാലെണ്ണം ബി.ജെ.പിയുടെ കയ്യിലുമാണ്.ആരോഗ്യമന്ത്രി ബി. ശ്രീരാമലുവും ജില്ലാ വിഭജനത്തിന് എതിരാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ