| Saturday, 3rd April 2021, 5:46 pm

'മറുപടി സഭയെ അവഹേളിക്കുന്നത്'; കസ്റ്റംസിനെതിരെ നിയമസഭാ എത്തിക്‌സ് കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കസ്റ്റംസിനെതിരെ നിയമസഭാ എത്തിക്‌സ് കമ്മിറ്റി നോട്ടീസ്. കസ്റ്റംസ് നിയമസഭയ്ക്ക് നല്‍കിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് കാണിച്ചാണ് എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് അയച്ചത്.

മറുപടി മാധ്യമങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് അവഹേളനമാണെന്നും കമ്മിറ്റി അയച്ച നോട്ടീസില്‍ വിലയിരുത്തുന്നു.

സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് കസ്റ്റംസ് മറുപടി നല്‍കിയിരുന്നു. ഇതിനെതിരെ സി.പി.ഐ.എം എം.എല്‍.എ എം.എല്‍.എ രാജു എബ്രഹാം സ്പീക്കര്‍ക്ക് നല്‍കിയ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. ഇത് എത്തിക്‌സ് കമ്മിറ്റിയ്ക്ക് വിടുകയായിരുന്നു. ഈ പരാതിയിലാണ് എത്തിക്‌സ് കമ്മിറ്റി നോട്ടീസ് നല്‍കിയിരിക്കുന്നത്.

സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചെന്നും എത്തിക്‌സ് കമ്മിറ്റി നോട്ടീസില്‍ പറയുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥരായ വസന്ത ഗണേശന്‍, സുമിത് കുമാര്‍, കെ സിലില്‍ എന്നിവര്‍ക്കെതിരെയാണ് രാജു എബ്രഹാം ആരോപണം ഉന്നയിച്ചിരുന്നത്.

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും രാജു എബ്രഹാം നല്‍കിയ അവകാശ ലംഘന പരാതിയില്‍ പറഞ്ഞിരുന്നു.

സഭാ ചട്ടങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചാണ് സെക്രട്ടറിക്കുള്ള കസ്റ്റംസിന്റെ കത്തെന്നും കസ്റ്റംസ് നടപടി സഭയുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Legislative ethics committee against customs

We use cookies to give you the best possible experience. Learn more