| Tuesday, 19th January 2021, 12:43 pm

ബി.ജെ.പിയില്‍ പൊട്ടിത്തെറി, പിരിച്ചുവിടല്‍; തലസ്ഥാനത്ത് പാര്‍ട്ടിയിലെ പ്രശ്‌നം രൂക്ഷമാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ തലസ്ഥാനത്തെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. തിരുവനന്തപുരം നഗരസഭാ ഭരണം പിടിക്കാന്‍ സാധിക്കുമെന്ന് വിശ്വസിച്ചിരുന്ന ബി.ജെ.പിയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ വന്നതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയ്ക്കുള്ളിലെ കലഹം.

മോശം പ്രകടനവും തമ്മിലടിയും കാരണം തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തു. ബി.ജെ.പി നേതൃത്വം സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന പരാതിയില്‍ പാറശാല, വര്‍ക്കല മണ്ഡലം പ്രസിഡണ്ടുമാര്‍ രാജിവെയ്ക്കുക കൂടി ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ വഷളായിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് നേതൃമാറ്റം വേണമെന്ന് ആവശ്യം ഉയരുന്നത്.

തിരുവനന്തപുരം നഗരസഭാ വാര്‍ഡുകളില്‍ 62 എണ്ണത്തില്‍ വിജയിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ സീറ്റ് നിര്‍ണയത്തിലെ പാളിച്ചകള്‍ കാരണം 11 സിറ്റിങ്ങ് വാര്‍ഡുകള്‍ നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.

പാര്‍ട്ടിയ്ക്ക് വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിന് പിന്നാലെയുളള അതൃപ്തികളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തലുകള്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബി.ജെ.പി ജില്ലാ നേതൃത്വം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും മോശം പ്രകടനം തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡണ്ടിനെ മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: legislative assembly election approaches problems in state bjp

We use cookies to give you the best possible experience. Learn more