പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയെ കിരീടമണിയിച്ച ചേട്ടനും അനിയനും ഒരു ടീമില്‍; സൂര്യന്‍മാരായി കത്തിജ്വലിക്കാന്‍ പത്താന്‍മാര്‍
Sports News
പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയെ കിരീടമണിയിച്ച ചേട്ടനും അനിയനും ഒരു ടീമില്‍; സൂര്യന്‍മാരായി കത്തിജ്വലിക്കാന്‍ പത്താന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th August 2024, 2:59 pm

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണിനുള്ള താര ലേലം അവസാനിച്ചപ്പോള്‍ കരുത്തരായി സൂപ്പര്‍ ടീമുകള്‍. വിരമിച്ച സൂപ്പര്‍ താരങ്ങളുടെ ക്രിക്കറ്റ് ലീഗായാണ് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്. ആറ് ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റിന്റെ ഭാഗമാകാനൊരുങ്ങുന്നത്.

കൊണാര്‍ക് സൂര്യാസ് ഒഡീഷ, ഗുജറാത്ത് ജയന്റ്സ്, മണിപ്പാല്‍ ടൈഗേഴ്സ്, സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സ്, ഹൈദരാബാദ്, ഇന്ത്യ കാപ്പിറ്റല്‍സ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.

കഴിഞ്ഞ ദിവസമാണ് ടൂര്‍ണമെന്റിന്റെ ലേലം നടന്നത്. ഓരോ ടീമിനും മൂന്ന് താരങ്ങളെ വരെ നിലനിര്‍ത്താന്‍ അവസരമുണ്ടായിരുന്നു.

ഇന്ത്യ ക്യാപ്പിറ്റല്‍സ് ആഷ്‌ലി നേഴ്‌സിനെയും ബെന്‍ ഡങ്കിനെയും നിലനിര്‍ത്തിയപ്പോള്‍ ക്രിസ് ഗെയ്‌ലിനെയാണ് ഗുജറാത്ത് ജയന്റ്‌സ് വിടാതെ ചേര്‍ത്തുനിര്‍ത്തിയത്. റോബിന്‍ ഉത്തപ്പ, തിസര പെരേര, ഹര്‍ഭജന്‍ സിങ് എന്നിവരെ മണിപ്പാല്‍ റിടെയ്ന്‍ ചെയ്തപ്പോള്‍ സുരേഷ് റെയ്‌ന, ഗുര്‍കിരാത് മന്‍, പീറ്റര്‍ ട്രെഗോ എന്നിവരെയാണ് അര്‍ബനൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയത്.

സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സ് അബ്ദുള്‍ റസാഖിനെ മാത്രം നിലനിര്‍ത്തിയപ്പോള്‍ പത്താന്‍ സഹോദരന്‍മാരെയാണ് കൊണാര്‍ സൂര്യാസ് കൈവിടാതെ കാത്തത്.

ഇക്കഴിഞ്ഞ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ മികച്ച പ്രകടനമാണ് പത്താന്‍ സഹോദരന്‍മാര്‍ കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലുടനീളം തകര്‍ത്തുകളിച്ച പത്താന്‍ ബ്രദേഴ്‌സ് സെമി ഫൈനലിലും ഫൈനലിലുമാണ് വിശ്വരൂപം പുറത്തെടുത്തത്.

ബ്രെറ്റ് ലീ നയിച്ച ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെതിരെ നടന്ന സെമിയില്‍ ഇരുവരും 200+ സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇര്‍ഫാന്‍ ബൗളിങ്ങിലും തിളങ്ങി.

ഫൈനലിലെ കാഴ്ചയും വ്യത്യസ്തമായിരുന്നില്ല. ഇര്‍ഫാന്‍ പന്തുകൊണ്ട് തിളങ്ങിയപ്പോള്‍ യൂസഫ് പത്താന്‍ ബാറ്റുകൊണ്ടും തകര്‍ത്തടിച്ചു.

ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും പത്താന്‍ സഹോദരന്‍മാരിലെ ജ്യേഷ്ഠനായ യൂസുഫിനെ തന്നെയായിരുന്നു.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പുറത്തെടുത്ത അതേ പ്രകടനം ഇരുവരും ലെജന്‍ഡ്‌സ് ലീഗിലും പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. അങ്ങനെയെങ്കില്‍ സൂര്യാസിന്റെ കന്നി സീസണില്‍ തന്നെ അവരെ കിരീടമണിയിക്കാനും പത്താന്‍മാര്‍ക്കാകും.

പത്താന്‍മാര്‍ക്ക് പുറമെ ടൂര്‍ണമെന്റില്‍ തിളങ്ങിയ അംബാട്ടി റായിഡുവും ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം റോസ് ടെയ്‌ലറും അടങ്ങുന്ന ഗംഭീര നിരയാണ് സൂര്യാസിനുള്ളത്. ഇത്തവണ കിരീടം നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ പ്രധാനികളാണ് വയലറ്റ് കുപ്പായക്കാര്‍.

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് 2024 ടീമുകളും സ്‌ക്വാഡും

കൊണാര്‍ക്ക് സൂര്യാസ് ഒഡീഷ

ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, കെവിന്‍ ഒ ബ്രയന്‍, റോസ് ടെയ്‌ലര്‍, വിനയ് കുമാര്‍, റിച്ചാര്‍ഡ് ലെവി, ദില്‍ഷന്‍ മുനവീര, ഷഹബാസ് നദീം, ഫിഡല്‍ എഡ്വേര്‍ഡ്‌സ്, അംബാട്ടി റായിഡു, നവീന്‍ സ്റ്റുവര്‍ട്ട്, ബെന്‍ ലാഫ്‌ലിന്‍, രാജേഷ് ബിഷ്‌ണോയ്, പ്രവീണ്‍ താംബെ, ദിവേഷ് പതാനിയ, കെ.പി. അപ്പണ്ണ.

ഇന്ത്യ ക്യാപ്പിറ്റല്‍സ്

ആഷ്‌ലി നേഴ്‌സ്, ബെന്‍ ഡങ്ക്, ഡ്വെയ്ന്‍ സ്മിത്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, നമന്‍ ഓജ, ധവാല്‍ കുല്‍ക്കര്‍ണി, ക്രിസ് എംപോഫു, മുരളി വിജയ്, ഇയാന്‍ ബെല്‍, ഫായിസ് ഫസല്‍, ഇഖ്ബാല്‍ അബ്ദുള്ള, കിര്‍ക് എഡ്വാര്‍ഡ്‌സ്, രാഹുല്‍ ശര്‍മ, പങ്കജ് സിങ്, ഗണേശ്വര റാവു, ഭരത് ചിപ്ലി, പര്‍വീന്ദര്‍ അവാന.

അര്‍ബനൈസേഴ്സ് ഹൈദരാബാദ്

സുരേഷ് റെയ്‌ന, ഗുര്‍കീരാത് സിങ് മന്‍, പീറ്റര്‍ ട്രെഗോ, സമിയുള്ള ഷിന്‍വാരി, ജോര്‍ജ് വര്‍ക്കര്‍, ഇസുരു ഉഡാന, റിക്കി ക്ലാര്‍ക്ക്, സ്റ്റുവര്‍ട്ട് ബിന്നി, ജാസ്‌കരന്‍ മല്‍ഹോത്ര, ചാഡ്വിക് വാള്‍ട്ടണ്‍, ബിപുല്‍ ശര്‍മ, നുവാന്‍ പ്രദീപ്, യോഗേശ് നാഗര്‍.

സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സ്

അബ്ദുര്‍ റസാഖ്, എല്‍ട്ടണ്‍ ചിഗുംബര, ഹാമില്‍ട്ടണ്‍ മസകാദ്സ, പവന്‍ നേഗി, ജീവന്‍ മെന്‍ഡിസ്, സുരംഗ ലക്മല്‍, ശ്രീവത്സ് ഗോസ്വാമി, ഹമീദ് ഹസന്‍, കേദാര്‍ ജാദവ്, പാര്‍ഥിവ് പട്ടേല്‍, ദിനേഷ് കാര്‍ത്തിക്, നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, ചിരാഗ് ഗാന്ധി, സുഭോത് ഭാട്ടി, റോബിന്‍ ബിഷ്ത്, ജെസല്‍ കാരി, ചതുരംഗ ഡി സില്‍വ, മോനു കുമാര്‍.

മണിപ്പാല്‍ ടൈഗേഴ്സ്

ഹര്‍ഭജന്‍ സിങ്, റോബിന്‍ ഉത്തപ്പ, തിസര പെരേര, ഷെല്‍ഡണ്‍ കോട്രെല്‍, ഡാന്‍ ക്രിസ്റ്റ്യന്‍, ഏയ്ഞ്ചലോ പെരേര, സൗരഭ് തിവാരി, അസേല ഗുണരത്‌നെ, സോളോമന്‍ മിരെ, അനുരീത് സിങ്, അബു നെചിം, അമിത് വര്‍മ, ഇമ്രാന്‍ ഖാന്‍, രാഹുല്‍ ശുക്ല, അമിതോസ് സിങ്, പ്രവീണ്‍ ഗുപ്ത, സൗരഭ് തിവാരി.

ഗുജറാത്ത് ജയന്റ്‌സ്

ശിഖര്‍ ധവാന്‍, ക്രിസ് ഗെയ്ല്‍, ലിയാം പ്ലങ്കറ്റ്, മോണി വാന്‍ വൈക്ക്, ലെന്‍ഡല്‍ സിമ്മണ്‍സ്, അസ്ഗര്‍ അഫ്ഗാന്‍, ജെറോം ടെയ്‌ലര്‍, പരസ് ഖഡ്ക, സീക്കുഗെ പ്രസന്ന, കമൗ ലെവെറോക്ക്, സൈബ്രന്‍ഡ് എന്‍ല്‍ബ്രെക്റ്റ്, മുഹമ്മദ് കൈഫ്, എസ്. ശ്രീശാന്ത്, അസോഹര്‍ അഫോഹാന്‍, ഷാനന്‍ ഗബ്രിയല്‍, സമര്‍ ഖാദ്‌രി.

 

Content Highlight: Legends League Cricket: Konark Suryas retains Irfan Pathan and Yusuf Pathan