| Thursday, 27th August 2020, 7:54 pm

ടെന്നീസിലെ ഇരട്ട ഇതിഹാസങ്ങള്‍ക്ക് വിട; ബ്രയാന്‍ സഹോദരന്‍മാര്‍ വിരമിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ടെന്നീസ് കോര്‍ട്ടിലെ എക്കാലത്തേയും മികച്ച ഡബിള്‍സ് ജോഡികളായ ബ്രയാന്‍ സഹോദരന്‍മാര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 25 വര്‍ഷത്തിലേറെ നീണ്ട ടെന്നീസ് കരിയറിനാണ് ഇരട്ടകളായ ബോബ് ബ്രയാനും മൈക് ബ്രയാനും വ്യാഴാഴ്ച വിരാമമിട്ടത്.

ഡബിള്‍സ് ചരിത്രത്തിലെ ഏറ്റവും മികച്ച ജോഡികളെന്നാണ് ഇരുവരേയും വിശേഷിപ്പിക്കുന്നത്. കുട്ടിക്കാലം മുതല്‍ ഇരുവരും ഒരുമിച്ചാണ് റാക്കറ്റേന്തുന്നത്.

119 കിരീടങ്ങളാണ് ഡബിള്‍സില്‍ ഇരുവരും സ്വന്തമാക്കിയത്. ഗ്രാന്‍ഡ്സ്ലാമിലെ നാല് കിരീടങ്ങളും എ.ടി.പി മാസ്റ്റേഴ്‌സിലെ ഒമ്പത് കിരീടങ്ങളും ഒളിംപിക്‌സ് സ്വര്‍ണ്ണവും ബ്രയാന്‍ സഹോദരന്‍മാരുടേതായി ഉണ്ട്.

2003 സെപ്തംബറിലാണ് ഇരുവരും ആദ്യമായി ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തുന്നത്. 10 സീസണുകളിലായി 438 ആഴ്ച ഒന്നാം റാങ്കില്‍ ഇരുവരുടേയും പേരുകളായിരുന്നു.

ഒന്നിച്ച് 1108 വിജയവും 359 പരാജയവുമാണ് ബ്രയാന്‍ സഹോദരന്‍മാരുടേതായുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more