| Monday, 29th November 2021, 8:46 am

ഷെയ്ന്‍ വോണിന് ബൈക്കപകടത്തില്‍ പരിക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് ബൈക്കപകടത്തില്‍ പരിക്ക്. വോണും മകനും ബൈക്കില്‍ സഞ്ചരിക്കവെ റോഡില്‍ തെന്നിവീഴുകയായിരുന്നു.

ബൈക്കില്‍ നിന്ന് വീണ് ഇരുവരും 15 മീറ്ററോളം നിരങ്ങിപോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഗുരുതര പരിക്കില്ലെങ്കിലും ശരീരത്തില്‍ മുറിവും ചതവുമുണ്ടെന്ന് വോണ്‍ പറഞ്ഞു.

ഡിസംബര്‍ എട്ടിന് തുടങ്ങാനിരിക്കുന്ന ആഷസില്‍ കമന്ററി ബോക്‌സിലേക്കെത്താന്‍ തനിക്കാവുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും കമന്ററിയില്‍ സജീവമാണ് വോണ്‍.

ടെസ്റ്റിലും ഏകദിനത്തിലുമായി ആയിരത്തലധികം വിക്കറ്റ് നേടിയിട്ടുള്ള വോണ്‍ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരിലൊരാളായണ് അറിയപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Legendary Australia Spinner Shane Warne Injured In Motorbike Accident

We use cookies to give you the best possible experience. Learn more