| Monday, 27th September 2021, 7:39 pm

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം മൈക്ക് ടൈസണും; ലൈഗറിന്റെ പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ലൈഗര്‍ എന്ന ബഹുഭാഷാചിത്രത്തില്‍ ഇതിഹാസ ബോക്സിംഗ് താരം മൈക്ക് ടൈസണും. ടൈസണിന്റേയും വിജയ് ദേവരകൊണ്ടയുടേയും പാതിമുഖമുള്ള പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അതിഥി താരമായാണ് മൈക്ക് ടൈസണ്‍ എത്തുകയെന്നാണ് സൂചന. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലറാണ്.

പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരമായാണ് വിജയ് വേഷമിടുന്നത്.

ഗോവയില്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം നടക്കുകയാണ് ഇപ്പോള്‍. അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥ്, നടി ചാര്‍മി കൗര്‍, അപൂര്‍വ മെഹ്ത എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Legend Mike Tyson On Board For Vijay Deverakonda, Puri Jagannadh, Karan Johar, Charmme Kaur’s Crazy Pan India Project LIGER

We use cookies to give you the best possible experience. Learn more