| Thursday, 18th August 2016, 9:05 am

ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കാന്‍ കഞ്ചാവും കറുപ്പും നിയമവിധേയമാക്കണം: ആം ആദ്മി പാര്‍ട്ടി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വീര്യം കൂടിയ മയക്കുമരുന്നുകളുടെ ഉപയോഗം തടയാന്‍ കഞ്ചാവും കറുപ്പും നിയമവിധേയമാക്കണമെന്ന് സസ്‌പെന്‍ഷനിലായ ആം ആദ്മി പാര്‍ട്ടി എം.പി ധര്‍മവീര്‍ സിങ്. പഞ്ചാബിലെ പാട്യാലയില്‍ നിന്നള്ള പാര്‍ലമെന്റംഗമാണ് ധര്‍മവീര്‍.

കറുപ്പും കഞ്ചാവും പോലെ വീര്യം കുറഞ്ഞ ലഹരി വസ്തുക്കള്‍ നൂറ്റാണ്ടുകളായി പഞ്ചാബില്‍ ഉപയോഗിക്കാറുണ്ടായിരുന്നെന്നും എന്നാല്‍ നിരോധനം വന്നതോടെ ഹെറോയിനടക്കമുള്ള വീര്യം കൂടിയവയിലേക്ക് ആളുകള്‍ മാറിയെന്നും എം.പി പറഞ്ഞു. പഞ്ചാബിലെ ഇപ്പോഴത്തെ സ്ഥിതി ഗുരുതരമാണെന്നും ലഹരി ഉപഭോഗം കൊണ്ട് യുവാക്കളടക്കം മരിച്ചു വീഴുന്ന സ്ഥിയാണുള്ളതെന്നും ധര്‍മവീര്‍ പറഞ്ഞു.

പാട്യാലയിലെ അറിയപ്പെടുന്ന ഹൃദ്‌രോഗ വിദഗ്ധനായ ധര്‍മവീര്‍ സിങിനെ കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി വിരുദ്ധ നടപടിയാരോപിച്ച് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

നാര്‍കോട്ടിക്‌സ്, ഡ്രഗ്‌സ് ആന്‍ഡ് സൈക്കോടോപിക് സബ്‌സറ്റന്‍സസ് ആക്ട് നിയമം ഭേതഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ശീതകാല സമ്മേളനത്തില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ധര്‍മവീര്‍ അനുവാദം തേടിയിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ ക്രിമിനലുകളല്ലെന്നും അവര്‍ രോഗികളായി കണക്കാക്കണമെന്നും എം.പി ആവശ്യപ്പെടുന്നു.

Latest Stories

We use cookies to give you the best possible experience. Learn more