ഭോപ്പാല്‍: തനിക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ പരാമര്‍ശം നടത്തിയ ബി.ജെ.പി മധ്യപ്രദേശ് പ്രസിഡണ്ട് വിഷ്ണു ദത്ത ശര്‍മ്മ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വക്കീല്‍ നോട്ടീസയച്ചു.
ചൈനീസ് കമ്പനികള്‍ക്ക് സൗകര്യം ചെയത് കൊടുത്തത് വഴി കോടിക്കണക്കിന് പേരുടെ ജീവിതം കമല്‍നാഥിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ ബലി കഴിപ്പിച്ചുവെന്നായിരുന്നു ശര്‍മ്മയുടെ ആരോപണം.
ശര്‍മ്മയുടെ പരാമര്‍ശം അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ശര്‍മ്മ നിരുപാധികം മാപ്പ് പറയണമെന്നും നേട്ടീസില്‍ പറയുന്നു. ശര്‍മ്മയുടെ ആരോപണം സത്യത്തിന്റെ ഒരംശം പോലുമില്ലാത്തതാണെന്നും നോട്ടീസില്‍ പറയുന്നു.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം വ്യാജപ്രചരണം നടത്തുകയാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുമെന്നും കമല്‍നാഥ് അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ