| Thursday, 30th August 2018, 3:15 pm

മലയാളികളെ അപമാനിച്ച അര്‍ണബ് 10കോടി നല്‍കണം; പി. ശശിയുടെ വക്കീല്‍ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സി.പി.ഐ.എം നേതാവ് പി. ശശിയുടെ വക്കീല്‍ നോട്ടീസ്. മലയാളികളെ അപമാനിച്ച അര്‍ണബ് മാപ്പു പറയണമെന്നും മാനനഷ്ടമായി പത്തുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നുമാണ് പി. ശശി ആവശ്യപ്പെടുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലല്ല, മലയാളികളെ അപമാനിക്കാനും രാജ്യത്തെ ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. അഭിഭാഷകന്‍ മുഖേനയാണ് പി. ശശി അര്‍ണബിന് വക്കീല്‍ നോട്ടീസ് അയച്ചത്.

മലയാളിയെന്ന നിലയില്‍ താനും അപമാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നല്‍കിയതെന്നും ശശി പറഞ്ഞു.

Also Read:വികസന കാഴ്ചപ്പാട് മാറ്റണം; നിയമസഭയിൽ സര്‍ക്കാരിന് വി.എസ് അച്യുതാനന്ദന്റെ പരോക്ഷ വിമര്‍ശനം

മലയാളികളെ അപമാനിക്കുന്ന വാര്‍ത്ത സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ അര്‍ണബ് മാപ്പപേക്ഷ നടത്തണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. പീപ്പിള്‍ ലോ ഫൗണ്ടേഷന്‍ അധ്യക്ഷനെന്ന നിലയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്.

കേരളത്തിന് യുഎഇ 700 കോടി രൂപ സഹായവാഗ്ദാനം നല്കിയെന്ന വാര്‍ത്തയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ടി.വിയിലെ ചര്‍ച്ചയ്ക്കിടെയാണ് അര്‍ണബ് മലയാളികളെ അധിക്ഷേപിച്ചു സംസാരിച്ചത്. പ്രളയക്കെടുതിയുടെ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളീയരെ ” താന്‍ കണ്ടതില്‍വെച്ചേറ്റവും നാണംകെട്ട ജനത” എന്ന് അര്‍ണബ് വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

We use cookies to give you the best possible experience. Learn more