| Monday, 2nd July 2018, 5:50 pm

മെക്‌സിക്കോയ്ക്ക് ആദ്യ ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ; വഴിമാറുന്നത് ചരിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെക്‌സിക്കോ സിറ്റി: ഇടതുപക്ഷക്കാരനായ ആന്ദ്രെ മാന്വുവല്‍ ലോപസ് ഒബ്രാഡോര്‍ മെക്‌സിക്കോയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മെക്‌സിക്കോയുടെ ചരിത്രത്തിലെ ആദ്യ ഇടതുപക്ഷക്കാരനായ പ്രസിഡന്റാണ് ആംലോ എന്നറിയപ്പെടുന്ന ഒബ്രാഡോര്‍.


ALSO READ: ജമ്മുകാശ്മീരില്‍ പി.ഡി.പിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്


രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍, അഴിമതി, ദാരിദ്ര്യം എന്നിവയ്‌ക്കെതിരെയായിരുന്നു ആംലോയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍. പതിറ്റാണ്ടുകളായി മുതലാളിമാരെ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച മെക്‌സിക്കോയിലെ മുന്‍ പാര്‍ട്ടികള്‍ക്കെതിരേയും ആംലോ പ്രചരണം നടത്തി.


ALSO READ: കൂട്ടുകാരാ, എന്റെ പെനാല്‍റ്റി സേവുകള്‍ നിനക്കായി; ഡാനിയല്‍ സുബാസിച്ച്


ആദ്യ വോട്ടെണ്ണലില്‍ ഏകദേശം 53 ശതമാനത്തോളം വോട്ടുകള്‍ ആംലോയ്ക്ക് ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ഇടത്-വലത് സംഘടനകളുടെ സഖ്യസ്ഥാനാര്‍ത്ഥിയായ റിക്കാര്‍ഡോ അയ്‌നയ്ക്ക് 22 ശതമാനം വോട്ടുകള്‍ ലഭിച്ചു.

എക്‌സിറ്റ് പോള്‍ ഫലങ്ങളും  ആംലോ മികച്ച വിജയം നേടുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു.


ALSO READ: സംവിധായകന്‍ കമലിന്റെ പ്രസ്താവനക്കെതിരെ മുതിര്‍ന്ന താരങ്ങള്‍; മന്ത്രിക്ക് പരാതി നല്‍കി


ഞായാറാഴ്ചത്തെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ മെക്‌സിക്കോയില്‍ സമൂലമായ മാറ്റങ്ങള്‍ താന്‍ കൊണ്ടുവരും എന്ന് ആംലോ പ്രഖ്യാപിച്ചു. പാവപ്പെട്ടവര്‍ക്കും, എല്ലാവരാലും മറക്കപ്പെട്ടവര്‍ക്കും ആയിരിക്കും സര്‍ക്കാരിന്റെ പ്രഥമ പരിഗണന, ആംലോ പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കള്‍ ആംലോയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലെ മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ക്ക് വേണ്ടി ആംലോ ശക്തമായി നിലകൊള്ളും എന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

We use cookies to give you the best possible experience. Learn more