പേരാമ്പ്ര: നിപ വൈറസ് ഭീതിയിലായിരുന്ന പേരാമ്പ്ര നഗരം വീണ്ടും സജീവമാവുന്നു. ചെങ്ങന്നൂരിലെ ഇടത് പക്ഷ ഐക്യ മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ വിജയം ആഘോഷിക്കാനാണ് നാളുകള്‍ക്ക് ശേഷം ആളുകള്‍ പേരാമ്പ്ര നഗരത്തില്‍ ഒത്തുചേര്‍ന്നത്.
നിപ വൈറസ് ആദ്യമായ് കണ്ടെത്തിയ പ്രദേശമായത് കൊണ്ടും, വൈറസ് ബാധിച്ച ഒന്നിലേറെ വ്യക്തികള്‍ പേരാമ്പ്രയിലുള്ളത് കൊണ്ടും ഭീതിയിലായിരുന്നു പേരാമ്പ്ര വാസികള്‍. ദിവസങ്ങളായി വിജനമായിരുന്നു ഇവിടം. കടകള്‍ തുറക്കുകയോ, ആളുകള്‍ നിരത്തിലിറങ്ങുകയോ ചെയ്തിരുന്നില്ല. ഒടുവില്‍ ചെങ്ങന്നൂര്‍ ഇലക്ഷന്‍ ഫലം പുറത്ത് വരേണ്ടി വന്നു ഇവിടുത്തുകാര്‍ക്ക് വീണ്ടും ഒന്നുചേരാന്‍.
ഇടതുപക്ഷത്തിന് സ്വാധീനമുള്ള പേരാമ്പ്ര മേഖലയില്‍ ആയിരങ്ങളാണ് വിജയാഹ്ലാദത്തില്‍ അണിനിരക്കാന്‍ മുന്നോട്ട് വന്നത്. എന്തായാലും ഇനി മുതല്‍ പേരാമ്പ്ര നഗരം പഴയപടിയാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.