ഹിന്ദുത്വ രാഷ്ട്രീയത്തിന് പൊതു പണം ചിലവഴിക്കരുതെന്നാവശ്യപ്പെട്ടും സര്‍വകലാശാലകളെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെയുമായിരുന്നു വിദ്യര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം.
കാലടി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ശങ്കര പ്രതിമ അനാച്ഛാദന ചടങ്ങില്‍ എ.ഐ.എസ്.എഫ്, ആര്‍ എസ്.എ പ്രതിഷേധം. ഹിന്ദുത്വ രാഷ്ട്രീയത്തിന് പൊതു പണം ചിലവഴിക്കരുതെന്നാവശ്യപ്പെട്ടും സര്‍വകലാശാലകളെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെയുമായിരുന്നു വിദ്യര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം.
രാവിലെ സര്‍വ്വകലാശയില്‍ നടന്ന അനാച്ഛാദന ചടങ്ങിലാണ് എ.ഐ.എസ്.എഫ് യൂണിറ്റു നേതാക്കള്‍ കൊടികളുമായി പ്രതിഷേധിച്ചത്. കേരളത്തിന്റെ പൊതുമണ്ഡലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘപരിവാര്‍ ശക്തികള്‍ അവരുടെ അജണ്ട പിന്‍വാതിലിലൂടെ നടപ്പിലാക്കുകയാണെന്നും ഇത് മനസ്സിലാക്കി പ്രതിരോധിക്കുന്നതില്‍ ഇടതുപക്ഷത്തു നിന്നും അധികാരത്തിലെത്തിയവര്‍ പരാജയപ്പെടുകയാണെന്നും എ.എസ്.എഫ്‌ഐ കുറ്റപ്പെടുത്തി. ഇതിന്റെ ദയനീയ മുഖമാണ് ഇന്ന് സര്‍വ്വകലാശാലയില്‍ കണ്ടെതെന്നും എ.ഐ.എസ്.എഫ് ആരോപിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തിന് പൊതു പണം ചിലവഴിക്കരുതെന്നാവശ്യപ്പെട്ട് ആര്‍.എസ്.എയും ചടങ്ങിനെതിരെ രംഗത്തെത്തി.
എന്നാല്‍ ചടങ്ങില്‍ ഇടതു നേതാക്കളുടെ പങ്കാളിത്തമുണ്ടായിരുന്നു.വിദ്യാഭ്യസ മന്ത്രി രവിന്ദ്രനാഥ് സി.പി.ഐ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശാരദ മോഹന്‍, സി.പി.ഐ നോമിനിയായ സിന്‍ഡിക്കേറ്റംഗം മോഹന്‍ദാസ്. സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനും എസ്.എഫ്.ഐ നേതാവുമായ എം.എസ് രാഹുല്‍ കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ റോജി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്ഷണമുണ്ടായിരുന്നെങ്കിലും ടി.വി. രാജേഷ് എം.എല്‍.എയും ഇന്നസെന്റ് എം.പിയും സര്‍വ്വകലാശാലയിലെ ചടങ്ങില്‍ എത്തിയിരുന്നില്ല.
തങ്ങളുടെ പ്രതിഷേധം വിദ്യഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ പലതവണ അറിയിച്ചതാണെന്നും എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയേറ്റും വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെന്നും എന്നിട്ടും മന്ത്രി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നെുന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കേരളത്തിലെ സംഘപരിവാരത്തിന്റെ ഇത്തരം ഹിഡന്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.