ചെന്നൈ: മാര്‍ക്‌സിസ്റ്റുകള്‍ ചൈനയ്ക്കുവേണ്ടി നിലകൊള്ളുകയാണെന്ന ആരോപണവുമായി ബി.ജെ.പി. സി.പി.ഐ.എമ്മിന്റെ പുതുച്ചേരി യൂണിറ്റിന് നേരെയാണ് ബി.ജെ.പി ആരോപണം ഉന്നയിക്കുന്നത്.
അന്തരിച്ച ചൈനീസ് നേതാവ് ഡെങ് സിയാവോപിംഗിന്റെ മരണ വാര്‍ഷികത്തില്‍ അദ്ദേഹത്തെ വിപ്ലവകാരിയായ കമ്മ്യൂണിസ്റ്റ് നേതാവായി വിശേഷിപ്പിച്ചു എന്നുപറഞ്ഞുകൊണ്ടാണ് ബി.ജെ.പി വെള്ളിയാഴ്ച സി.പി.ഐ.എമ്മിന്റെ പുതുച്ചേരി യൂണിറ്റിനെ കടന്നാക്രമിച്ചത്.
പശ്ചിമ ബംഗാളിലേയും കേരളത്തിലേയും ഇടതുമുന്നണിയുടെ മുന്‍ഗണന വളരെ വ്യക്തമാണെന്നും ചൈനയ്ക്കു വേണ്ടിയാണ് ഇരു സംസ്ഥാനങ്ങളും നിലകൊള്ളുന്നതെന്നും ബി.ജെ.പി ഔദ്യോഗിക ഹാന്‍ഡില്‍ നിന്ന് ട്വീറ്റ് ചെയ്തു.
” കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും കമ്മ്യൂണിസ്റ്റ് ഹിപ്പോക്രസിയും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യവും നിരസിക്കുക. അവര്‍ക്ക് നമ്മുടെ സൈനികരോടോ പൗരന്മാരോടെ ഒരു അനുഭാവവും ഇല്ല” എന്നാണ് ബി.ജെ.പി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക