കോഴിക്കോട്: യഥാര്‍ഥ ഇടതുപക്ഷ പുരോഗമന ചിന്ത ഇന്ത്യയില്‍ രൂപപ്പെടുത്തിയത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. നെഹ്‌റു എജുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമി കോഴിക്കോട് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
ഓരോ ദിവസവും നെഹുറുവിന്റെ സംഭാവനകള്‍ അനുഭവിച്ച് ഉറക്കമുണരുമ്പോള്‍ നെഹുറു എന്ന പേരുകേട്ട് ഇപ്പോഴത്തെ പ്രധാനമന്ത്രി ഞെട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. നെഹുറുവിന്റെ പേര് ഇപ്പോഴത്തെ ഭരണകൂടത്തെ അത്രമാത്രം അലോസരപ്പടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്ര രാഷ്ട്രത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലോക നേതാക്കളെ നെഹുറു സമീപിക്കുമ്പോള്‍ പിച്ചപ്പാത്രവുമായി വരുന്ന പ്രധാനമന്ത്രിയായി കാര്‍ട്ടൂണുകള്‍ ചിത്രീകരിച്ചിരുന്നു.
നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ പലതും സംഭാവന ചെയ്തത് നഹ്‌റു ആണ്. ജനതയുടെ ആത്മവിശ്വാസം ഉയര്‍ത്തിയ നെഹുറുവിലേക്ക് മടങ്ങുകയാണ് ധൈര്യമുള്ളവര്‍ ചെയ്യേണ്ടത്.
പ്രസംഗിക്കുമ്പോള്‍ മൈക്ക് ഒന്ന് അനങ്ങിയാല്‍ കോപിക്കുന്നയാളെ ഇരട്ടച്ചങ്കനെന്നും 56 ഇഞ്ചുകാരന്റെ നെഞ്ചളവിനെ പുകഴ്ത്തുകയും ചെയ്യുന്ന കാലത്ത് വര്‍ഗീയ കലാപം ശമിപ്പിക്കാന്‍ നേരിട്ടിറങ്ങിയ നെഹുറുവിന്റെ ധീരത കാണാതെ പോകെരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ 132ാം ജന്മദിനമാണ് ഇന്ന്്. ഈ ദിനം ശിശുദിനമായിയാണ് രാജ്യം ആചരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Left, progressive thinking shaped the country Nehru: VT Balram