കണ്ണൂര്‍: തലശേരിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇടതുപക്ഷ പ്രൊഫൈലുകള്‍. ഇടതുപക്ഷ സര്‍ക്കാരിനുവേണ്ടി സൈബര്‍ ഇടങ്ങളില്‍ വാദിക്കുന്ന പോരാളി ഷാജി അടക്കമുള്ള പേജുകളാണ് വിമര്‍ശനമുന്നയിക്കുന്നത്.
‘ഭരണം ഉണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലക്ക് നിര്‍ത്താന്‍
കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകു സര്‍ക്കാരെ,’ എന്നാണ് പോരാളി ഷാജി ഫേസ്ബുക്കില്‍ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.
‘ഭരണം വേണ്ട, സഖാക്കളുടെ ജീവന്‍ മതി. എന്തിന് ഇങ്ങനെയൊരു ഭരണം?’ എന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് പോരാളി ഷാജിയടെ പോസ്റ്റ്.
‘കൊടിപിടിക്കാന്‍ എന്റെ സഖാക്കള്‍ ബാക്കി വേണം മുഖ്യമന്ത്രി,’ എന്ന ഒരു പോസ്റ്ററും പാര്‍ട്ടിപ്രവര്‍ത്തര്‍ നവമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്.
‘കേരളത്തിലെ എന്റെ പാര്‍ട്ടിയോടും മുഖ്യമന്ത്രിയോടുമാണ്. നല്ല ഭരണം കാഴ്ചവെക്കുന്നുണ്ട്. നാടൊട്ടുക്കും വികസനമുണ്ട്. നല്ലത് പറയാന്‍ നാട്ടുകാരുണ്ട്. പക്ഷേ കൊടി പിടിക്കാന്‍ എന്റെ സഖാക്കള്‍ ബാക്കി വേണം,’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്.
2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ കൊല്ലപ്പെട്ട സി.പി.ഐ.എം അണികളുടെ കണക്കും സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയാക്കുന്നുണ്ട്. പി.വി. അന്‍വര്‍ എം.എല്‍.എയും ഇതുസംബന്ധിച്ച ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
’22 സഖാക്കള്‍..
2016 എല്‍.ഡി.എഫ് ഗവര്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലപ്പെട്ട സി.പി.ഐ.എമ്മിന്റെ മാത്രം പ്രവര്‍ത്തകര്‍ ആണ് താഴെ ഉള്ള ലിസ്റ്റില്‍
16 പേരെ കൊന്നത് ആര്‍.എസ്.എസ.് 4 പേരെ കൊന്നത് കോണ്‍ഗ്രസ്
1 ആളെ എസ്.ഡി.പി.ഐ
1 ആളെ മുസ്ലിം ലീഗ്
ഈ 22 പേരില്‍ കഴിഞ്ഞ 15 മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 11 സഖാക്കള്‍ ആണ്..
1. സഖാവ് സിയാദ്
2. സഖാവ് ഹക്ക് മുഹമ്മദ്,
3. സഖാവ് മിഥിലാജ്,
4. സഖാവ് സനൂപ്,
5. സഖാവ് മണിലാല്‍,
5. സഖാവ് ഔഫ് അബ്ദുറഹ്മാന്‍,
7. സഖാവ് അബൂബക്കര്‍ സിദ്ദിഖ്,
8. സഖാവ് അഭിമന്യു,
9. സഖാവ് ധീരജ്,
10. സഖാവ് സന്ദീപ്
11. സഖാവ് ഹരിദാസ്.
ഇവരെ കഴിഞ്ഞ ഒന്നര വര്‍ഷകാലയളവിനുള്ളില്‍ കോണ്‍ഗ്രസും, ആര്‍.എസ്.എസ് ഉം,ബി.ജെ.പിയും, ലീഗും ചേര്‍ന്നു കൊന്ന് തള്ളിയതാണ്. തുടര്‍ച്ചയായുള്ള പതിനൊന്നാമത്തെ രാഷ്ട്രീയ ഉന്മൂലനം
എന്നാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കല്ലെറിയുന്നതും കാത്ത് സി.പി.ഐ.എമ്മിനെ അക്രമപാര്‍ട്ടിയെന്ന് എഴുതാന്‍ ഇനിയും കാത്തിരിക്കണം നിഷ്പക്ഷ/ലിബറല്‍ നാറികള്‍..
ഇവരുടെയെല്ലാം കൊല്ലപ്പെട്ട വാര്‍ത്ത വെറും ഒരു ദിവസത്തെ വാര്‍ത്ത കൊണ്ട് നിര്‍ത്തും ഇവിടെത്തെ മാധ്യമങ്ങള്‍.. എന്നാല്‍ വേറെ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ദിവസങ്ങളും മാസങ്ങളുമായി ചര്‍ച്ചയും ലേഖനങ്ങളും ഉണ്ടാവുകയും ചെയ്യും..
ഞങ്ങള്‍ എത്ര പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കില്ലെങ്കിലും കേരളത്തില്‍ ഏറ്റവുമധികം പ്രവര്‍ത്തകരെ നഷ്ടപ്പെട്ട/നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നസി.പി.ഐ.എമ്മിനെ ‘അക്രമകാരികളും, ഗുണ്ടകളുമായി ‘ പൊതുസമൂഹത്തിന് മുന്നില്‍ കാണിച്ചു ചെയ്യുന്ന പൊതുബോധ നിര്‍മിതി ആര്, ആര്‍ക്ക് വേണ്ടി, എന്തിന് നിര്‍മ്മിക്കുന്നെന്ന് ഇപ്പോഴും നിഷ്പക്ഷ -അരാഷ്ട്രീയ -സാംസ്‌കാരിക ബുദ്ധിജീവികള്‍ക്ക് മനസ്സിലാവുന്നില്ലെന്നതാണ്,’ എന്നാണ് ടിറ്റോ ആന്റണി എന്ന പ്രൊഫൈലിനെ മെന്‍ഷന്‍ ചെയ്ത് അന്‍വര്‍ പങ്കുവെച്ച പോസ്റ്റ്.
CONTENT HIGHLIGHTS: Left profiles criticize state government after hacking of CPI (M) activist Haridasan in Thalassery