ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ഇടതുപാര്‍ട്ടികള്‍. സി.പി.ഐയും സി.പി.ഐ.എമ്മുമാണ് പ്രതിഷേധം സംഘടപ്പിക്കുന്നത്.
” സി.പി.ഐ യും സി.പി.എമ്മും ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും. ഫെബ്രുവരി 24ാം തിയതി ആയിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക,” സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ എ.എന്‍.ഐയോട് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഉയരുന്ന ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കപ്പെടേണ്ടതാണ് എന്ന കാഴ്ച്ചപ്പാടാണ് ഇടതുപാര്‍ട്ടികള്‍ക്ക് ഉള്ളതെന്നും ട്രംപിന്റെ വരവ് പലകാരണങ്ങള്‍കൊണ്ടും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
”ഒരു സ്വതന്ത്ര വിദേശനയം ഉണ്ടാക്കുന്നതിന് പകരം ഓരോ കാര്യത്തിലും അമേരിക്കയ്ക്ക് ഇന്ത്യ കീഴ്‌പ്പെടുകയാണ്”,രാജ പറഞ്ഞു.
ഇന്ത്യ അമേരിക്ക എന്ന സാമ്രാജ്യശക്തിക്ക് കീഴ്‌പ്പെടുകയാണെന്നും അത്തരം പ്രവൃത്തികള്‍ക്കു നേരെ മൗനപാലിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 24, 25 തിയതികളിലാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയും യു.എസും തമ്മില്‍ ഹ്രസ്വകാല വ്യാപാര കരാറില്‍ ഒപ്പിടാനുള്ള സാധ്യത ഇരുരാജ്യങ്ങളും മുന്നോട്ട് വെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ പൗള്‍ട്രി – ഡയറി വിപണികള്‍ ഭാഗികമായി അമേരിക്കയ്ക്ക് തുറന്നു നല്‍കുമെന്ന വാഗ്ദാനം ഇന്ത്യ നല്‍കിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.