കേരളത്തിൽ പിറകിലായെങ്കിലും രാജസ്ഥാനിലും ബിഹാറിലും തമിഴ്‌നാട്ടിലും ഇടത് പാർട്ടികൾക്ക് മുന്നേറ്റം
national news
കേരളത്തിൽ പിറകിലായെങ്കിലും രാജസ്ഥാനിലും ബിഹാറിലും തമിഴ്‌നാട്ടിലും ഇടത് പാർട്ടികൾക്ക് മുന്നേറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2024, 11:13 am

ന്യൂദൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജ്സ്ഥാനിലും ബിഹാറിലും ഇടത് പാർട്ടികൾക്ക് മുന്നേറ്റം. രാജസ്ഥാനിലെ സിക്കറിലാണ് സി.പി.ഐ.എം ലീഡ് ചെയ്യുന്നത്.

തമിഴ്‌നാട്ടിലും സി.പി.ഐ.എം മുന്നേറുന്നുണ്ട്. രണ്ട് സീറ്റുകളിലാണ് തമിഴ്‌നാട്ടിൽ സി.പി.ഐ.എമ്മും സി.പി.ഐയും മുന്നേറുന്നത്. ബിഹാറിൽ സി.പി.ഐ.(എം.എൽ) (എൽ) പാർട്ടിയും ഒരു സീറ്റിൽ മുന്നേറുന്നുണ്ട്.

അതിനിടെ, ആകെ 20 ലോക്‌സഭാ മണ്ഡലങ്ങളുള്ള കേരളത്തിൽ നിലവിൽ ആലത്തൂരിൽ മാത്രമാണ് എൽ.ഡി.എഫിന് ലീഡ് ഉള്ളത്.

Content Highlight: Left parties lead in Rajasthan, Bihar and Tamil Nadu