കൊല്‍ക്കത്ത: റിപ്പബ്ലിക്ക് ദിനത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ബംഗാളില്‍ സംഘടിപ്പിച്ചത് 5000 പൊതുയോഗങ്ങള്‍. പൗരത്വ നിയമത്തിനെതിരായും എന്‍.ആര്‍.സിക്കുമെതിരെയുമാണ് സംസ്ഥാനത്തുടനീളം യോഗങ്ങള്‍ സംഘടിപ്പിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പൊതുയോഗങ്ങളില്‍ മുതിര്‍ന്ന ഇടതുപക്ഷ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. വടക്കന്‍ കൊല്‍ക്കത്തയില്‍ നടന്ന യോഗത്തില്‍ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബോസും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോമെന്‍ മിത്രയും പങ്കെടുത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഭരണഘടനയെ സംരക്ഷിക്കുമെന്ന പ്രതിഞ്ജ ബിമന്‍ ബോസ് ചൊല്ലിക്കൊടുത്തു. സോമന്‍ മിത്രെയടക്കമുള്ളവര്‍ ഏറ്റുചൊല്ലി. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരായും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും എതിരെയുള്ള വലിയ ബഹുജന പ്രസ്ഥാനം ആരംഭിക്കുമെന്നും ബിമന്‍ ബോസ് പറഞ്ഞു.