ഇന്ത്യയിലെ ഇടത് രാഷ്ട്രീയം എങ്ങിനെയാണ് ദലിത് മുന്നേറ്റങ്ങളെ സബ്‌വേര്‍ട്ട് ചെയ്യുന്നതിലൂടെ അബേദ്കറൈറ്റ് രാഷ്ട്രീയത്തെ വഴി തിരിച്ച് വിടുകയും ജാതി എന്ന ചോദ്യത്തെ സജീവ രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷമാക്കുകയും ചെയ്യുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഇക്കഴിഞ്ഞ ജെ.എന്‍.യു, എച്ച്.സി.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍.
ഇന്ത്യന്‍ ദേശീയത മുസ്‌ലിം സ്വത്വത്തെ അപരവല്‍ക്കരിച്ച് കൊണ്ടാണ് വികസിക്കുന്നത് എന്നത് ഇന്ന് അക്കാദമിക് ദന്ത ഗോപുരങ്ങളില്‍ മാത്രം ചര്‍ച്ച ആവുന്ന സിദ്ധാന്തമല്ല. മറിച്ച് നിത്യ ജീവിതത്തിലെ അനുഭവങ്ങളിലൂടെ എല്ലാവര്‍ക്കും മനസ്സിലാവുന്ന നഗ്‌ന യാഥാര്‍ത്ഥ്യമാണ്.
|ഒപ്പീനിയന്‍:മുഹമ്മദ് അലി ജൗഹര്‍|
ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ഇലക്ഷന്‍ ശേഷം സ്വാലിഹ് പുത്തന്‍ തെരുവ് ഡ്യൂള്‍ന്യൂസില്‍ എഴുതിയ ലേഖനത്തിലെ ചില കാര്യങ്ങളോടുള്ള പ്രതികരണം എന്ന നിലയിലാണ് ഈ കുറിപ്പെഴുതുന്നത്.
ജാതി എന്ന അടിസ്ഥാന ചോദ്യത്തെ രാഷ്ട്രീയ ചര്‍ച്ചയുടെ, പ്രത്യേകിച്ചും ഉന്നത കലാലയങ്ങളിലെ, മധ്യത്തിലേക്ക് കൊണ്ടുവന്നു എന്നതാണ് രോഹിത് മൂവ്‌മെന്റിന്റെ ഏറ്റവും വലിയ നേട്ടം. ഈ ചോദ്യം ഹിന്ദുത്വ ശക്തികളെ എത്രത്തോളം അസ്വസ്ഥമാക്കുകയും പിടിച്ച് കുലുക്കുകയും ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ മുന്നേറ്റങ്ങളെ കേന്ദ്ര ഗവണ്മെന്റ് എങ്ങിനെ നേരിട്ടു എന്നതിന്റെ ചിത്രങ്ങള്‍.
രോഹിത്തിന്റെ മരണത്തിനും തുടര്‍ന്നുണ്ടായ ഉണര്‍വിനും തുടര്‍ച്ചയായി വന്ന കാമ്പസ് ഇലക്ഷനുകള്‍ എന്ന നിലക്ക് വളരെ അതികം ശ്രദ്ധ നല്‍കിയുള്ള വിശകലനങ്ങള്‍ അര്‍ഹിക്കുന്നതാണ്. ജെ.എന്‍.യുവിലെയും ഹൈദരാബദ് യൂനിവേഴ്‌സിറ്റിയിലെയും സ്റ്റുഡന്റ്‌സ് യൂണിയന്‍ ഇലക്ഷനുകള്‍.
ഇന്ത്യയിലെ ഇടത് രാഷ്ട്രീയം എങ്ങിനെയാണ് ദലിത് മുന്നേറ്റങ്ങളെ സബ്‌വേര്‍ട്ട് ചെയ്യുന്നതിലൂടെ അബേദ്കറൈറ്റ് രാഷ്ട്രീയത്തെ വഴി തിരിച്ച് വിടുകയും ജാതി എന്ന ചോദ്യത്തെ സജീവ രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷമാക്കുകയും ചെയ്യുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഇക്കഴിഞ്ഞ ജെ.എന്‍.യു, എച്ച്.സി.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍.
രോഹിത് മൂവ്‌മെന്റിന് ശേഷം കാമ്പസുകളില്‍ കൂടുതല്‍ രാഷ്ട്രീയ ശ്രദ്ധ നേടിയ എ.എസ്.എ എന്ന അംബേദ്കറൈറ്റ് സംഘടനയെ ഇടത് രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങിനെ നേരിട്ടു എന്ന് മാത്രം നോക്കിയാല്‍ മതി ഇത് മനസ്സിലാക്കാന്‍. ആദ്യം ജെ. എന്‍.യവിലും അവിടെ പരീക്ഷിച്ച് വിജയിച്ച് ശേഷം എച്ച്.സി.യുവിലും പരീക്ഷിച്ച തന്ത്രം ഒന്ന് തന്നെയാണ്.
നമ്മുടെ ഏറ്റവും വലിയ ശത്രു സംഘപരിവര്‍ ഫാഷിസമാണ് എന്നും അത് കൊണ്ട് അവര്‍ അധികാരത്തില്‍ വരാതിരിക്കാന്‍ മുസ്‌ലിംങ്ങളും ദളിതുകളും തങ്ങളൊടൊപ്പം നില്‍ക്കണമെന്നും രാജ്യത്തിന്റെ സെക്ക്യുലറിസം കാത്ത് സൂക്ഷിക്കാന്‍ ഞങ്ങളോടൊപ്പം നില്‍ക്കല്‍ നിങ്ങളുടെ ബാധ്യത ആണെന്നും മുസ്‌ലിംകളോടും ദലിതുകളോടും പറഞ്ഞ് കൊണ്ടിരിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ഇലക്ഷന്‍ പൊളിറ്റിക്‌സ് സ്ട്രാറ്റജി.
ഇവിടെ സംഘപരിവാറിന്റെ പ്രാഥമിക ലക്ഷ്യം ദളിതുകളും മുസ്‌ലിംങ്ങളും ആണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിനെ നേരിടാനുള്ള ഒരേ ഒരു പരിഹാരമായി മതേതരത്വം എന്ന പരിച കയ്യില്‍ പിടിച്ച് സ്വയം പ്രതിഷ്ടിക്കുകയാണ് ഇടത് സംഘടനകള്‍ ചെയ്യുന്നത്. അതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും ഹിന്ദുത്വ, മതേതരത്വ ബൈനറികളില്‍ തടഞ്ഞ് നില്‍ക്കുകയും ദലിത്/ ജാതി ചോദ്യങ്ങള്‍ അപ്രത്യക്ഷമാക്കപ്പെടുകയും ചെയ്യുന്നു. ഹിന്ദുത്വ ഭരണ കൂടത്തെ തന്നെ പിടിച്ചുലച്ച രോഹിത്തിന്റെ മരണത്തെ തുടര്‍ന്ന് സജീവമായ ദളിത് ചോദ്യങ്ങളുടെ കടക്കല്‍ എത്ര വിദഗ്ദമായാണ് എസ്.എഫ്.ഐ സഖ്യം ഇതിലൂടെ കത്തി വെച്ചത് എന്ന് നോക്കു.
വര്‍ത്തമാന സാഹചര്യത്തില്‍ മുസ്‌ലിമിന് തന്റെ ക്ലാസ്, കാസ്റ്റ് (?) ലൊക്കേഷനുകള്‍ അപ്രസക്തമാവുകയും മുസ്‌ലിം എന്ന പശ്ചാത്തലം മുന്നിലേക്ക് ഊന്നി വ്യവഹാരങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ടാണ് അനാര്‍ക്കിസ്റ്റായ സല്‍മാന്‍ മുസ്‌ലിം ഫനാറ്റിക്കാവുകയും എത്തിയിസ്റ്റായ ഉമര്‍ ഖാലിദ് മുസ്‌ലിം തീവ്രവാദി ആവുകയും ചെയ്യുന്നത്.
ഇവിടെ കേരളീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ ചെയ്തികളെക്കുറിച്ച് അബ്ദുല്‍ അഹദ് എഴുതിയ “അനുഭവിക്കാത്ത അനുഭവത്തെക്കുറിച്ച്; അനുഭവിക്കേണ്ട അനുഭവത്തെക്കുറിച്ചും” എന്ന ലേഖനത്തിലെ ചില നിരീക്ഷണങള്‍ പ്രസക്തമാണെന്ന് തോന്നുന്നു.
“കേരളത്തിലെ ദളിത്-മുസ്‌ലിം-ബഹുജന അനുഭവങ്ങളേയും ആയിത്തീരലിനെ(becoming)യും മതം/മതേതരത്വം എന്ന ഫിക്‌സേഷന്‍ വിദഗ്ദമായി തടഞ്ഞുവെക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക അവസ്ഥകളെ വിശകലനം ചെയ്യാനുളള അളവുകോലാകാന്‍ മതേതരത്വത്തിനു(fixation) പറ്റില്ല. കേരളത്തിലെ ബഹുജന becomingങ്ങളെ തടയുന്ന regressive force ആയും ദലിതനേയും മുസ്‌ലിമിനേയും അവന്റെ അനുഭവത്തെ വിവര്‍ത്തരനം ചെയ്യുന്നതില്‍ നിന്നും തടയുന്ന മതിലായാണുമാണ് ഇത്തരം ജ്ഞാന വ്യവഹാരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അഥവാ ഐഡന്റിറ്റികളുടെ becominsgനെ തടയുന്ന ഒന്നായി ഈ എസ്റ്റാബ്ലിഷ്ഡ് എപ്പിസ്റ്റമോളജികള്‍ വര്‍ത്തിക്കുന്നു.”
സമാന അനുഭവമാണ് ജെ.എന്‍.യുവിലും തുടര്‍ന്ന് എച്ച്.സി.യുവിലും സംഭവിച്ചത്. ഈ മതം/ മതേതരത്വം ഫിക്‌സേഷന്‍ യൂണിയന്‍ ഇലക്ഷന്റെ കേന്ദ്ര ചോദ്യമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ രണ്ടിടങ്ങളിലും ഇടത് സംഘടനകള്‍ വിജയിച്ചു. ദളിത്/സ്വത്വ ചോദ്യങ്ങള്‍ അപ്രത്യക്ഷമാക്കപ്പെടുകയും ഇലക്ഷനെ മുഴുവനായും എ.ബി.വി.പി യെ പ്രതിരോധിക്കാനുള്ള കവചമായി പരിവര്‍ത്തിപ്പിക്കപ്പെടുകയും ചെയ്തു.
ഇവിടെ സംഘപരിവാറിന്റെ പ്രാഥമിക ലക്ഷ്യം ദളിതുകളും മുസ്‌ലിംങ്ങളും ആണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിനെ നേരിടാനുള്ള ഒരേ ഒരു പരിഹാരമായി മതേതരത്വം എന്ന പരിച കയ്യില്‍ പിടിച്ച് സ്വയം പ്രതിഷ്ടിക്കുകയാണ് ഇടത് സംഘടനകള്‍ ചെയ്യുന്നത്. അതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും ഹിന്ദുത്വ, മതേതരത്വ ബൈനറികളില്‍ തടഞ്ഞ് നില്‍ക്കുകയും ദലിത്/ ജാതി ചോദ്യങ്ങള്‍ അപ്രത്യക്ഷമാക്കപ്പെടുകയും ചെയ്യുന്നു.
ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തില്‍ സാമ്പത്തിക വര്‍ഗ്ഗ പരികല്‍പനകളെ മുറിച്ച് കടക്കുകയും അപ്രസക്തമാക്കുകയും സമൂഹിക ഉച്ചനീചത്വങ്ങളെ ഉറച്ച കമ്പാര്‍ട്ട്‌മെന്റുകളാക്കി മാറ്റി മുകളിലേക്കുള്ള മൂവ്‌മെന്റുകളെ തടഞ്ഞ് നിര്‍ത്തുകയും ചെയ്യുന്ന ജാതി വ്യവസ്ഥയെ അഭിമുഖീകരിച്ച് കൊണ്ട് മാത്രമെ പുരോഗമനം അര്‍ത്ഥവത്താകൂ എന്നതാണ് എ.എസ്.എയുടെ നിലപാട്. ഇന്ത്യന്‍ സാമൂഹിക പരിസരത്തെ ഒന്നായി മൂടിയ സവര്‍ണ്ണ അധീശത്വം മാറ്റി എടുക്കുക എന്ന ഉദേശത്തിലാണ് കീഴാള , മര്‍ദ്ധിത ഐക്യം രൂപപ്പെടുത്തി എ.എസ്.എ പ്രവര്‍ത്തിക്കുന്നത്.
അതേ സമയം ഇന്ത്യയുടെ അടിസ്ഥാന പ്രശ്‌നമായ ജാതിയുടെ കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യാനില്ലാത്ത വര്‍ഗ്ഗരാഷ്ട്രീയം തന്നെ പിന്തുടരുമ്പോഴും അധികാരം നില നിര്‍ത്താനായി ഇലക്ഷന്‍ പൊളിറ്റിക്‌സില്‍ താല്‍ക്കാലിക നീക്ക് പോക്കുകള്‍ നടത്തുക എന്നതാണ് എസ്.എഫ്.ഐ പോലുള്ള ഇടത് സംഘടനകള്‍ ചെയ്യുന്നത്. ഇവിടെയാണ് സ്വത്വ രാഷ്ട്രീയവും വര്‍ഗ്ഗ രാഷ്ട്രീയവും തമ്മില്‍ വഴി പിരിയുന്നത്.
ഇന്ത്യന്‍ ദേശീയത മുസ്‌ലിം സ്വത്വത്തെ അപരവല്‍ക്കരിച്ച് കൊണ്ടാണ് വികസിക്കുന്നത് എന്നത് ഇന്ന് അക്കാദമിക് ദന്ത ഗോപുരങ്ങളില്‍ മാത്രം ചര്‍ച്ച ആവുന്ന സിദ്ധാന്തമല്ല. മറിച്ച് നിത്യ ജീവിതത്തിലെ അനുഭവങ്ങളിലൂടെ എല്ലാവര്‍ക്കും മനസ്സിലാവുന്ന നഗ്‌ന യാഥാര്‍ത്ഥ്യമാണ്.
വര്‍ത്തമാന സാഹചര്യത്തില്‍ മുസ്‌ലിമിന് തന്റെ ക്ലാസ്, കാസ്റ്റ് (?) ലൊക്കേഷനുകള്‍ അപ്രസക്തമാവുകയും മുസ്‌ലിം എന്ന പശ്ചാത്തലം മുന്നിലേക്ക് ഊന്നി വ്യവഹാരങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ടാണ് അനാര്‍ക്കിസ്റ്റായ സല്‍മാന്‍ മുസ്‌ലിം ഫനാറ്റിക്കാവുകയും എത്തിയിസ്റ്റായ ഉമര്‍ ഖാലിദ് മുസ്‌ലിം തീവ്രവാദി ആവുകയും ചെയ്യുന്നത്.
ഇന്ത്യയുടെ അടിസ്ഥാന പ്രശ്‌നമായ ജാതിയുടെ കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യാനില്ലാത്ത വര്‍ഗ്ഗരാഷ്ട്രീയം തന്നെ പിന്തുടരുമ്പോഴും അധികാരം നില നിര്‍ത്താനായി ഇലക്ഷന്‍ പൊളിറ്റിക്‌സില്‍ താല്‍ക്കാലിക നീക്ക് പോക്കുകള്‍ നടത്തുക എന്നതാണ് എസ്.എഫ്.ഐ പോലുള്ള ഇടത് സംഘടനകള്‍ ചെയ്യുന്നത്. ഇവിടെയാണ് സ്വത്വ രാഷ്ട്രീയവും വര്‍ഗ്ഗ രാഷ്ട്രീയവും തമ്മില്‍ വഴി പിരിയുന്നത്.
മലയാളിയായ ബിസിനസുകാരനായ തഖിയുദ്ധീന്‍ വാഹിദ് മുംബൈയില്‍ വെച്ച് കൊല്ലപ്പെട്ടത് മുസ്‌ലിം കാപ്പിറ്റല്‍ എന്നതിനോടുള്ള അടങ്ങാത്ത വൈര്യം ആയിരുന്നു എന്ന വായനയുണ്ട്. ഇത്തരം സൂക്ഷമ വായനകളൊന്നും ആവശ്യമില്ലാത്ത രീതിയില്‍ എങ്ങിനെ മുസ്‌ലിമിന്റെ ക്ലാസ് ലൊക്കേഷനുകള്‍ ഇന്ത്യന്‍ സംഘപരിവാറിന്റെ ഭീഷണിക്ക് മുന്നില്‍ പ്രസക്തമല്ല എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് എം.പി ആയിരുന്ന ഇഹ്‌സാന്‍ ജഫ്രിയുടെ കൊലപാതകം.
ഇത്തരം സാഹചര്യത്തില്‍ എങ്ങിനെയാണ് എസ്.എഫ്.ഐ യുടെ ക്ലാസ് ഫ്രൈം വര്‍ക്കില്‍ സമ്പന്ന മുസ്‌ലിം/ പാവപ്പെട്ട മുസ്‌ലിം പോലുള്ള ബൈനറികള്‍ ഉപയോഗിച്ച് എ.എസ്.എയുടെ മുസ്‌ലിം വോട്ടുകളെ അളക്കുകയും മാര്‍ക്കിടുകയും ചെയ്യുന്നത് എന്നറിയാന്‍ താല്പര്യമുണ്ട്.
ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തില്‍ സാമ്പത്തിക വര്‍ഗ്ഗ പരികല്‍പനകളെ മുറിച്ച് കടക്കുകയും അപ്രസക്തമാക്കുകയും സമൂഹിക ഉച്ചനീചത്വങ്ങളെ ഉറച്ച കമ്പാര്‍ട്ട്‌മെന്റുകളാക്കി മാറ്റി മുകളിലേക്കുള്ള മൂവ്‌മെന്റുകളെ തടഞ്ഞ് നിര്‍ത്തുകയും ചെയ്യുന്ന ജാതി വ്യവസ്ഥയെ അഭിമുഖീകരിച്ച് കൊണ്ട് മാത്രമെ പുരോഗമനം അര്‍ത്ഥവത്താകൂ എന്നതാണ് എ.എസ്.എയുടെ നിലപാട്.
ഇനി ലേഖനത്തിലെ ചില വസ്തുതാപരമായ തെറ്റുകളിലേക്ക് വരാം.
1. എ.എസ്.എയില്‍ കേരളത്തിലെയും കാശ്മീരികളായ മുസ്‌ലിംങ്ങളാണുള്ളത് എന്നാണ് സ്വാലിഹ് പറയുന്നത്. ഇവിടെ പ്രത്യക്ഷത്തില്‍ കശ്മീരി ആയ സമീര്‍ അഹ്മദ് എന്ന ഗവേഷക വിദ്യാര്‍ത്ഥി അല്ലാതെ ആരും എ.എസ്.എയുടെ കൂടെ ഇല്ല. സ്വാലിഹ് പറയുന്നത് പോലെ കശ്മീരി വിദ്യാര്‍ത്ഥികളുടെ മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയും അവര്‍ അനുഭവിക്കുന്ന സ്വത്വ പ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധം പരിശോധിച്ചാല്‍ മാത്രം മതി സ്വാലിഹിന്റെ ലേഖനത്തിന്റെ അടിസ്ഥാന പ്രശ്‌നം ബോധ്യമാകാന്‍. എന്ത് കൊണ്ടാണ് കശ്മീരികള്‍ക്ക് ഉണ്ടെന്ന് സ്വാലിഹ് പറയുന്ന സാമ്പത്തികാഭിവൃദ്ധി അവരുടെ രക്ഷക്കെത്താത്തത്?
2. ഇനി പിന്നാക്ക മുസ്‌ലിംങ്ങളായി സ്വാലിഹ് എണ്ണുന്ന ബീഹാരി മുസ്‌ലിംങ്ങളുടെ അവസ്ഥ എന്താണ്. ബീഹാറിലെ ഫ്യൂഡല്‍ സമ്പന്ന മുസ്‌ലിംകള്‍ എസ്.എഫ്.ഐ യോടൊപ്പമാണ് കാമ്പസില്‍ അണി നിരക്കുന്ന എന്ന യാഥാര്‍ത്ഥ്യം എങ്ങനെ നിരാകരിക്കാനാവും. കേരളത്തില്‍ ജോലിക്കെത്തുന്ന പാവപ്പെട്ട ബീഹാറി മുസ്‌ലിംങ്ങളെ വെച്ച് ബീഹാരി മുസ്‌ലിംങ്ങളെല്ലാം പാവപ്പെട്ടവരാണ് എന്ന് എണ്ണുന്നത് എത്രമാത്രം ശരിയാണ് ?
3. ഇനി ഉറുദു ഡിപ്പാര്‍ട്ട്‌മെന്റിലെ തെലുഗു മുസ്‌ലിംങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ്. ക്യാമ്പസിലെ ചുരുക്കം തെലുഗു ഭാഷ സംസാരിക്കുന്ന പിന്നോക്ക മുസ്‌ലിം വിദ്യാര്‍ത്ഥികളില്‍ പെട്ട സല്മാന്‍ ശൈഖ് എ.എസ്.എയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ്. ബാക്കി ഉറുദു ഡിപ്പാര്‍ട്ട് മെന്റിലുള്ള ഉറുദു സംസാരിക്കുന്ന താരതമ്യേന മെച്ചപ്പെട്ട കള്‍ച്ചറല്‍ കാപ്പിറ്റല്‍ ഉള്ള ദക്കിനി മുസ്‌ലിംങ്ങളാണ്. ഉറുദു ഡിപ്പാര്‍ട്ട്‌മെന്റില്‍ ചുരുക്കം പേരാണ് രാഷ്ട്രീയമായി സജീവമായിട്ടുള്ളത്. അവരില്‍ പലരും എ. എസ്.എ മുന്നണിയുടെ കൂടയാണ്.
4. കഴിഞ്ഞ വര്‍ഷം എ.എസ്.എ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിച്ച ശുജാഉദ്ധീന്‍ എന്ന ഗവേഷണ വിദ്യാര്‍ത്ഥി മഹാരാഷ്ട്രയില്‍ നിന്നുള്ളാ സാധാരണ കുടുംബത്തില്‍ നിന്നാണ്‍ വരുന്നത്. എ.എസ്.എയുടെ പ്രധാന ശബ്ദങ്ങളില്‍ ഒന്നാണ് ശുജാഉദ്ധീന്‍. എ.എസ്.എയിലെ മുസ്‌ലിം മുഖങ്ങള്‍ കേരളത്തിലെ വരേണ്യ(?) മുസ്‌ലിംങ്ങളാണ് എന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണോ ?
5. അതോടൊപ്പം, എ.എസ്.എയുടെ കൂടെ നില്‍ക്കുന്നു എന്ന് സ്വാലിഹ് ആരോപിക്കുന്ന കേരളത്തിലെ “വരേണ്യ മുസ്‌ലിങ്ങളായ” എം.എസ്.എഫ്, എസ്.ഐ.ഒ. വിഭാഗങ്ങളില്‍ പെടാത്ത, മതപരമായി അവരോട് കടുത്ത വിയോജിപ്പുള്ള കാന്തപുരം ഏ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അനുയായി ആയ ഒരു സുന്നി മുസ്‌ലിമാണ് ഞാന്‍.
അതിലുപരി ഉന്നത വിദ്യാഭ്യാസം നേടുന്ന ആദ്യ തലമുറയില്‍പ്പെട്ട സ്വാലിഹിന്റെ അളവുമാപ്പിനികള്‍ വച്ച് “സാമൂഹികമോ സാമ്പത്തികമോ സാംസ്‌കാരികമോ” ആയ യാതൊരു ക്യാപ്പിറ്റലും ഇല്ലാത്ത ഞാനടക്കമുള്ള സുന്നി മുസ്‌ലിങ്ങള്‍ക്ക് മതപരമായ ഞങ്ങളുടെ സ്വത്വങ്ങള്‍ ചോദ്യചെയ്യപെടാതെ ഏറ്റവും എളുപ്പത്തില്‍ സംവദിക്കാന്‍ കഴിയുന്ന ഏക സംഘടനയാണ് എ.എസ്.എ.
എ.എസ്.എയുമായി എന്‍ഗേജ് ചെയ്യുന്ന മറ്റ് മുസ്‌ലിം സംഘടനകളുമായുള്ള ഞങ്ങളുടെ മതപരമായ അഭിപ്രായങ്ങളെയും വിയോജിപ്പുകളെയും നിലനിര്‍ത്തി കൊണ്ട് തന്നെ ഞങ്ങളെ ഉള്‍കൊള്ളാനും ഒരു രാഷ്ട്രീയ സമരത്തിന്റെ ഭാഗമാക്കാനും എ.എസ്.എക്ക് സാധിക്കുന്നുണ്ട്. എന്നെ പോലുള്ള സുന്നി വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ മതസ്വത്വം നിലനിര്‍ത്തി കൊണ്ട് എ.എസ്.എയുമായി ഒരു ഇടപഴകലിന് സാധിക്കുന്നു എന്നത് സ്വാലിഹ് വാദിക്കുന്ന “വരേണ്യ മുസ്‌ലിങ്ങള്‍” മാത്രമാണ് എ.എസ്.എ യില്‍ ഇടപെടുന്നത് എന്നതിനെ ദുര്‍ബലപ്പെടുത്തുന്നില്ലെ ?
സ്വാലിഹിന്റെ ലേഖനത്തിലെ വസ്തുതാപരമായ പിഴവുകള്‍ മുഴുവന്‍ ചൂണ്ടിക്കാട്ടുക എന്നതല്ല ഈ കുറിപ്പിന്റെ മര്‍മ്മം. തന്റെ വാദം രൂപപ്പെടുത്തുന്നതില്‍ സ്വാലിഹ് പുലര്‍ത്തുന്ന സാമാന്യവല്‍ക്കരണങ്ങളും വസ്തുതകളോട് പുലര്‍ത്തുന്ന അശ്രദ്ധയും ചൂണ്ടിക്കാണിക്കുക എന്നത് മാത്രമാണ് ഞാന്‍ ഇതിലൂടെ ഉദ്ധേശിക്കുന്നത്.
ഇലക്ഷന്‍ റിസള്‍ട്ട് വരികയും ചര്‍ച്ചകളുടെ ചുട് അടങ്ങുകയും ചെയ്ത സ്ഥിതിക്ക് ഇനി ചില പുനര്‍ചിന്തകള്‍ക്ക് പ്രസക്തി ഉണ്ട്. എന്തായിരുന്നു രോഹിത് വെമുലയുടെ മരണത്തിലേക്ക് നയിച്ച പ്രശനം? രോഹിത്തിന്റെ മരണം വരെ ദളിത് വിദ്യാര്‍ത്ഥികളുടെ പുറത്താക്കല്‍ എന്ത് കൊണ്ട് വാര്‍ത്താ പ്രാധാന്യം നേടിയില്ല? ദളിത് വിദ്യാര്‍ത്ഥികളുടെ സാമൂഹിക ബഹിഷ്‌കരണം സാധ്യമാക്കുകയും അതിനെ നോര്‍മലൈസ് ചെയ്യുകയും ചെയ്യുന്ന സാമൂഹിക സാഹചര്യം രൂപപ്പെടുത്തുകയും ചെയ്യുന്ന ജാതി വ്യവസ്ഥ എന്ന വിഷയത്തെ യൂണിയന്‍ ഇലക്ഷനില്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും ശ്രദ്ധ തിരിച്ച് വിട്ടത് ആരായിരുന്നു?
തങ്ങളുടെ നിലനില്‍പ്പിന് സാധൂകരണം നല്‍കാനും തങ്ങള്‍ ഇത്രകാലം അടക്കി വെച്ച അധികാരത്തില്‍ പങ്ക് പറ്റുന്നതില്‍ നിന്ന് ദളിതുകളെയും മറ്റു പിന്നാക്കക്കാരെയും പിന്തിരിപ്പിക്കാനും എ.ബി.വി.പി കൂടെ കാമ്പസില്‍ ഉണ്ടാവേണ്ടത് ഇടത് സംഘടനകള്‍ക്ക് അത്യാവശ്യമാണ് എന്നതാണ്‍ ഈ കഴിഞ്ഞ ജെ.എന്‍.യു, എച്ച്.സി.യു ഇലക്ഷന്‍ നമുക്ക് കാണിച്ച് തരുന്നത്.
ഹൈദരാബാദ് സര്‍വകലാശാലയിലെ മാധ്യമ പഠന വിഭാഗത്തില്‍ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍.