ഇടത് ക്ഷയിക്കുകയല്ല, വളരുകയാണ്: സീതാറാം യെച്ചൂരി
national news
ഇടത് ക്ഷയിക്കുകയല്ല, വളരുകയാണ്: സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th February 2021, 8:11 am

കൊല്‍ക്കത്ത: ഇടതുപക്ഷം ചുരുങ്ങിപ്പോവുകയല്ല മറിച്ച് വളരുകയാണെന്ന് സി.പി.ഐ.എം ജറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ ആശയങ്ങള്‍ രാജ്യത്തെ യുവതയെ ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എന്തുകൊണ്ട് എല്ലാവര്‍ക്കും ഒരുമിച്ചു നിന്നുകൂടാ എന്ന് പലരുംചോദിക്കുന്നുണ്ടെന്നും എന്നാല്‍ ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റിയതുകൊണ്ടാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ സാധിച്ചതെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ മറ്റൊരുവഴി വേണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് 2021 ലായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം.

തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ ‘ബി’ ടീമാണെന്നും അദ്ദേഹം പറഞ്ഞു.

‘ആരാണ് ബംഗാളില്‍ ബി.ജെ.പിയെ വളരാന്‍ അനുവദിച്ചത്? ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുകയും തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ആനുപാതികമായി സീറ്റ് നല്‍കുകയും ചെയ്തത് ആരാണ്? ഇന്ന് തൃണമൂല്‍ നേതാക്കള്‍ ഭൂരിഭാഗവും ബി.ജെ.പിയിലേക്ക് ചേരുന്നു. തൃണമൂലിന്റെ ഭരണവിരുദ്ധത തന്നെയാണ് ഇതിന് പ്രധാന കാരണം. അവിടെയാണ് ബി.ജെ.പി വിജയിക്കുന്നത്. വരാനിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഒരു തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെങ്കില്‍ തീര്‍ച്ചയായും തൃണമൂല്‍ ബി.ജെ.പി കൂട്ടുകെട്ട് വീണ്ടും ഉടലെടുക്കും’, യെച്ചൂരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Left is not diminishig It is rising says Sitaram Yechury