national news
'ഇടതുപക്ഷം ട്രംപിന്റെ സാമ്രാജ്യത്വ ആധിപത്യ നയങ്ങള്‍ക്കെതിര്': ഡി.രാജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 24, 07:23 am
Monday, 24th February 2020, 12:53 pm

ന്യൂദല്‍ഹി: ഇടതുപക്ഷം ഡൊണാള്‍ഡ് ട്രംപിന്റെ സാമ്രാജ്യത്വ ആധിപത്യ നയത്തിനെതിരാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ.

” മറ്റ് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് നടത്തുന്ന സാമ്രാജ്യത്വ ആധിപത്യ നയങ്ങള്‍ക്കെതിരാണ് ഇടതുപക്ഷ പാര്‍ട്ടികള്‍”, രാജ പറഞ്ഞു.

ക്യൂബ, ഫലസ്തീന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക അധിനിവേശം തുടരുന്ന സാഹചര്യത്തിലും സ്വതന്ത്രമായ ഒരു വിദേശനയ ഉണ്ടാക്കുന്നതിന് പകരം അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തിക്ക് കീഴ്‌പ്പെടുകയാണ് ഇന്ത്യചെയ്യുന്നതെന്ന് രാജ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെയും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ എതിര്‍ത്ത് രാജ രംഗത്ത് വന്നിരുന്നു.

സി.പി.ഐ യും സി.പി.ഐ.എമ്മും ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് രാജ പറഞ്ഞിരുന്നു.

അതേസമയം, ഡൊണാള്‍ഡ് ട്രംപ് 11.40ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ട്രംപ് എത്തിച്ചേര്‍ന്നു.ഒപ്പം മെലാനിയയും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എയര്‍പോര്‍ട്ടിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ