ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ മനുഷ്യ ശ്യംഖല നടത്തിയതിന് പിന്നാലെ ദല്‍ഹിയിലും സമാന പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ച് ഇടതുപക്ഷം. ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ദല്‍ഹിയില്‍ മനുഷ്യ ശ്യംഖല നടത്തുക.
ഭരണഘടനയോടും ജനാധിപത്യത്തോടും മതേതരത്വത്തോടും ഐക്യദ്ധാര്‍ഡ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ദല്‍ഹിയില്‍ ശ്യംഖല സംഘടിപ്പിക്കുന്നത്. ജന്‍ അധികാര്‍ ആന്തോളന്‍ എന്ന ബാനറിന്റെ കീഴിലാണ് ഇടതുപക്ഷ സംഘടനകള്‍ അണി നിരക്കുക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വനിയമ ഭേദഗതിക്കെതിരേ റിപബ്ലിക് ദിനത്തില്‍ കേരളത്തില്‍ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ അണിനിരന്നത് ലക്ഷങ്ങളാണ്. കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ തീര്‍ത്ത സൃംഖലയില്‍ രാഷ്ട്രീയ-സിനിമാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം പങ്കാളികളായി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കാസര്‍കോട്ട് എസ്. രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയും തിരുവനന്തപുരത്ത് എം.എ. ബേബി അവസാന കണ്ണിയുമായി. 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ത്തത്. വലിയ ജന പങ്കാളിത്തമാണ് സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു.
പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ചേര്‍ന്ന് ഭരണഘടനയുടെ ആമുഖംവായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്ഞയെടുക്കുകയും ചെയ്തു. സമസ്ത എ.പി, ഇ.കെ വിഭാഗം നേതാക്കളും ശൃംഖലയില്‍ പങ്കെടുത്തു.
വൈകീട്ട് നാലുമണിക്ക് കാസര്‍കോട്ടുനിന്ന് ദേശീയപാതയോട് ചേര്‍ന്ന് തീര്‍ത്ത മനുഷ്യശൃംഖലയില്‍ 70 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. ഇടതുമുന്നണിക്ക് പുറത്തുനിന്നുള്ള പിന്തുണയും മനുഷ്യസൃംഖലയില്‍ കണ്ണികളായി.