| Tuesday, 6th September 2016, 12:14 pm

അഴിമതിവിരുദ്ധ നിലപാടുള്ള ഇടതു സര്‍ക്കാര്‍ തന്നെ കെ. പത്മകുമാറിനെ സംരക്ഷിച്ചെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അഞ്ച് കേസുകളാണ് വിജിലന്‍സ് കെ. പത്മകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാല് കേസിലും പത്മകുമാര്‍ പ്രതിയാണ്.


പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ മുന്‍ എം.ഡി കെ. പത്മകുമാറിനെ സംരക്ഷിച്ചത് ഇടതുസര്‍ക്കാരെന്ന് റിപ്പോര്‍ട്ട്.

നാല് അഴിമതി കേസുകളില്‍ പത്മകുമാറിനെ പ്രതി ചേര്‍ത്തിട്ടും എം.ഡിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ആഗസ്ത് 6 ന് അഴിമതിക്കെതിരെ കടുത്ത നിലപാടെടുക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ തന്നെ ഇറക്കുകയായിരുന്നു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അഞ്ച് കേസുകളാണ് വിജിലന്‍സ് കെ. പത്മകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാല് കേസിലും പത്മകുമാര്‍ പ്രതിയാണ്.

ജൂലായ് 9നാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് 10ന് എം.ഡി സ്ഥാനത്തുനിന്ന് പത്മകുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

എന്നാല്‍ കെ. പത്മകുമാറിനെ തുടരാന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരന്നു. ആരോപണം ഉയര്‍ന്നിട്ടും റിയാബിന്റെ സെക്രട്ടറിയായി തുടരാന്‍ സര്‍ക്കാര്‍ പത്മകുമാറിനെ അനുവദിച്ചു.

പൊതുമേഖല സ്ഥാപനങ്ങളെ മോണിറ്റര്‍ ചെയ്യുന്ന സ്ഥാപനമാണിത്. അറസ്റ്റ് ചെയ്ത ശേഷം മറ്റ് വഴിയില്ലാതെ വന്നപ്പോഴാണ് അദ്ദേഹത്തെ നീക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more