| Thursday, 20th December 2012, 2:40 pm

ലീന്‍ തോബിയാസിന് വീണ്ടും ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പ്രശസ്ത ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസ് ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്‌സിന് അര്‍ഹനായി. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിന്റെ ജിഗാഇമേജ് പകര്‍ത്തിയതിലൂടെയാണ് രണ്ടാം തവണ ലീന്‍ ഈ ബഹുമതിക്ക് അര്‍ഹനാകുന്നത്.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗോുരത്തിന്റെ 1600 ഹൈറെസലൂഷന്‍ ഫോട്ടോഗ്രാഫുകള്‍ ഉപയോഗിച്ചാണ് 19 ജി.ബി വലിപ്പമുള്ള ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്. ഗോപുരത്തിലെ കൊത്തുപണികളും മറ്റും വളരെയടുത്ത് വ്യക്തമായി കാണാന്‍ കഴയുന്നു എന്നതാണ് ഈ ഫോട്ടോഗ്രാഫിയുടെ പ്രത്യേകത. 800 എം എം ടെലി ലെന്‍സ് ഉള്ള കാനന്‍ 5 ഡിമാര്‍ക്ക് 2 ക്യാമറയാണ് അദ്ദേഹം ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ഉപയോഗിച്ചത്.[]

ഡോ. കെ. ജെ. യേശുദാസിനെ കുറിച്ച് “എന്റെ ഗന്ധര്‍വന്‍” എന്ന പേരില്‍ ചെയ്ത ഫോട്ടോ ബയോഗ്രഫിക്കാണ് ഇതിനു മുമ്പ് ലീനിനെ ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്‌സിന് അര്‍ഹനാക്കിയത്. 360 ഡിഗ്രി ഫോട്ടോഗ്രാഫിയെ കേരളത്തിന് പരിചയപ്പെടുത്തിക്കൊടുത്ത ലീന്‍ തോബിയാസ് ഇപ്പോള്‍ ഫോട്ടോഗ്രാഫിയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യ ആയ ജിഗാ ഇമേജും അവതരിപ്പിക്കുന്നു.

ശ്രീലങ്കന്‍ ടൂറിസം വകുപ്പിന് വേണ്ടി കാന്‍ഡി നഗരം ഖത്തര്‍ ടൂറിസം വകുപ്പിന് വേണ്ടി ദോഹസിറ്റി എന്നിവയുടെ ചിത്രീകരണം ആണ് ലീനിന്റെ ഏറ്റവും പുതിയ സൃഷ്ടികള്‍. ഇതിനു പുറമേ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ഗോപുരങ്ങള്‍, ഖജുരാഹോ ക്ഷേത്രങ്ങള്‍, ഇന്ത്യ ഗേറ്റ് എന്നിവയുടെയും ചിത്രീകരണവും സമീപകാലത്ത് ചെയ്ത പ്രധാന ജിഗാ ഇമേജുകള്‍ ആണ്.

പത്മനാഭ സ്വാമിക്ഷേത്ര ഗോപുരത്തിന്റെതുള്‍പ്പെടെയുള്ള ജിഗാ ഇമേജുകളും, 360 ഡിഗ്രീ വെര്‍ച്വല്‍ ടൂറും കാണാന്‍ http://www.p4panorama.com/ സന്ദര്‍ശിക്കുക.

We use cookies to give you the best possible experience. Learn more