| Sunday, 2nd August 2020, 5:45 pm

കരിന്തണ്ടന്‍ സിനിമ മുന്നോട്ട്; ഓഫീസായ സന്തോഷം പങ്കുവെച്ച് സംവിധായിക ലീല സന്തോഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വയനാടിന്റെ വീരനായകന്‍ കരിന്തണ്ടന്റെ ജീവിത കഥ വിനായകനെ നായകനാക്കി സ്‌ക്രീനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായിക ലീല സന്തോഷ്. ചിത്രത്തിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ ധന സഹായം ലീല സന്തോഷ് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് സംവിധായിക.

ചിത്രത്തിന് വേണ്ടി വയനാട്ടില്‍ ഓഫീസ് തയ്യാറായി എന്നതാണ് ലീല സന്തോഷ് അറിയിച്ചത്. ഓഫീസിന്റെ ചിത്രങ്ങളും ലീല പങ്കുവെച്ചു.

വയനാട്ടിലെ ആദിവാസി ജീവിതം പശ്ചാത്തലമാക്കി സംവിധാനം ചെയ്ത ”നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി” എന്ന ഡോക്യൂമെന്ററിയിലൂടെയാണ് ലീല സന്തോഷ് സംവിധാന രംഗത്ത് ശ്രദ്ധേയയാവുന്നത്.

കെ.ജെ ബേബിയുടെ കനവിലൂടെയാണ് ലീല സന്തോഷ് സിനിമയുടെ സാങ്കേതിക വിദ്യകള്‍ പഠിക്കുന്നത്. ഇന്നും നമ്മുടെ മുഖ്യധാര സിനിമകളൊന്നും കാണാതെ പോകുന്ന, കണ്ടില്ലെന്ന് നടിക്കുന്ന ആദിവാസി ജീവിതത്തെ സിനിമയില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ലീല സിനിമ രംഗത്തേക്ക് എത്തുന്നത്. ആദിവാസി മേഖലയില്‍ നിന്നുമുള്ള ആദ്യത്തെ സംവിധായികയായി ലീല മാറുമ്പോള്‍ അതിനൊരു തുടര്‍ച്ചയുണ്ടാകുമെന്നുറപ്പാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more