ലണ്ടന്‍: ഇസ്രഈലിലേക്കുള്ള ബ്രിട്ടന്റെ ആയുധക്കയറ്റുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമസംഘടനകള്‍ രംഗത്ത്. യുദ്ധത്തിനായി ഇസ്രഈല്‍ ബ്രീട്ടീഷ് ആയുധങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇവരുടെ ആവശ്യം.
ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ അല്‍ ഹഖും ബ്രിട്ടന്‍ ആസ്ഥാനമായ ഗ്ലോബല്‍ ലീഗല്‍ ആക്ഷന്‍ നെറ്റ് വര്‍ക്കും തിങ്കളാഴ്ച
വ്യവസായ വ്യാണിജ്യ സെക്രട്ടറി കാമി ബെഡനോച്ചിനയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചത്.
ഗസ സിറ്റിയിലെ അല്‍- അഹലി – അല്‍ അറബ് ആശുപത്രിയില്‍ ബോബാക്രമണത്തില്‍ ഇസ്രഈല്‍ തകര്‍ത്തതിന് പിന്നാലെയാണ് ഇവരുടെ അഹ്വാനം.
ഇസ്രഈലിന് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ വിവിധ കമ്പനികള്‍ക്ക് യുദ്ധവിമാനങ്ങള്‍, മിലിറ്ററി റഡാറുകള്‍, പ്രതിരോധ കവചങ്ങള്‍, ടാര്‍ഗറ്റിങ് ഉപകരണങ്ങള്‍ തുടങ്ങി നിരവധി ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി നേരത്തെ നല്‍കിയിരുന്നു.
ക്യാമ്പയിന്‍ എഗെയിന്‍സ്റ്റ് ആം ട്രേഡിന്റെ (കാറ്റ്) കണക്കുകള്‍ പ്രകാരം ഇസ്രഈല്‍ ഗാസയില്‍ ബോംബിടാന്‍ ഉപയോഗിക്കുന്ന എഫ്35 യുദ്ധവിമാനത്തിന്റെ 15 ശതമാനം ഭാഗങ്ങളും ബ്രീട്ടീഷ് കമ്പനികളാണ് നല്‍കുന്നത്.
വില്‍ക്കുന്ന ആയുധങ്ങളെല്ലാം ഇസ്രഈല്‍ ഫലസ്തീനെതിരായയുദ്ധത്തിനായി ഉപയോഗിക്കാന്‍ കഴിവുള്ളവയായതിനാല്‍ ലൈസന്‍സ് ഉടന്‍ നിര്‍ത്തലാക്കണമെന്ന് ബെഡനോച്ചിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജെറുസലേമിലെയും വീടുകള്‍ തകര്‍ക്കുക, പ്രധിഷേധക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും കൊലപ്പെടുത്തുക, 15 വര്‍ഷത്തോളം ഗസയ്ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുക തുടങ്ങിയ ഇസ്രഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ 25 പേജുള്ള കത്തില്‍ സൂചിപ്പിക്കുന്നു.
കത്തിന് മറുപടി നല്‍കാന്‍ ബെഡനോച്ചിന് ഒക്ടോബര്‍ 30 വരെ സമയം നല്‍കിയതായി സംഘടനകളുടെ ആഭിഭാഷകര്‍ പറഞ്ഞു. അതിന് ശേഷം നിയമനടപടികള്‍ക്കായി സംഘടനകള്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.
ഫലസ്തീനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ആയുധം നല്‍കി ഇസ്രഈലിന്റെ ക്രൂരതയ്ക്ക് ബ്രിട്ടന്‍ പിന്തുണ നല്‍കുകയാന്നെന്നും അവര്‍ ആരോപിച്ചു.
Content highlight : Leegal groups seeks immediate halt of UK arms sales to Isreal