ഇന്ത്യന്‍ വിപണിയില്‍ തരംഗമായി എല്‍ ഇ 1എസ്
Big Buy
ഇന്ത്യന്‍ വിപണിയില്‍ തരംഗമായി എല്‍ ഇ 1എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th May 2016, 9:40 am

le 1s

എല്‍ ഇ ടിവി എന്ന ചൈനീസ് കമ്പനി വിപണിയിലെത്തിച്ച എല്‍ ഇ ഇക്കോ എല്‍ ഇ 1 എസ് സ്മാര്‍ട്ട്‌ഫോണിന് ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന. രാജ്യത്തെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിലെ താരമാണ് ഈ മോഡല്‍. പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ വില വരുന്ന എല്ലാ ബ്രാന്റിലുമുള്ള മോഡലുകളെ കടത്തി വെട്ടിയാണ് എല്‍ ഇ ഇക്കോ എന്ന മൊബൈല്‍ ബ്രാന്‍ഡ് ഒന്നാമതെത്തിയത്.

ഫ്‌ളാഷ് സെയിലിലൂടെ സെക്കന്റുകള്‍ക്കകം പതിനായിരക്കണക്കിന് എല്‍ ഇ ഇക്കോ സ്മാര്‍ട്ട് ഫോണുകള്‍ വിറ്റ എല്‍ ഇ ടിവി ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ പിടിമുറുക്കി കഴിഞ്ഞു. “ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഫോണ്‍” എന്ന പുതിയ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. സാംസങ് ഗ്യാലക്‌സി ജെ 5, ഷവോമിയുടെ റെഡ് മി 2 എന്നിവ എല്‍ ഇ 1 എസിന്റെ പ്രഭാവത്തിന് മുന്നില്‍ പരാജയപ്പെട്ടു.

ചൈനയിലെ ബീജിങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലെഷി ഇന്റര്‍നെറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി (Letv) എന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത എന്റര്‍ടെയിന്‍മെന്റ് കമ്പനിയാണ് എല്‍ ഇ ഇക്കോ (Le Eco) എന്ന പേരില്‍ സ്മാര്‍ട്ട് ഫോണുകളുമായി ഇന്ത്യന്‍ വിപണിയിലെത്തിയത്. എല്‍ ഇ മാക്‌സ് (Le Max ), എല്‍ ഇ 1 എസ് (Le 1S ) എന്നീ മോഡലുകളാണ് ഫ്‌ളിപ്കാര്‍ട്ടിലൂടെ ഫ്‌ളാഷ് സെയില്‍ വഴി എല്‍ ഇ ഇക്കോ ആദ്യം വില്‍പ്പനയ്ക്കായെത്തിച്ചത്. ഇന്ത്യന്‍ മൊബൈല്‍ വിപണിക്ക് തീര്‍ത്തും അപരിചതമായ ഒരു ബ്രാന്റ് വിപണിയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം വില്‍പ്പന നേടിയത് മൊബൈല്‍ വിപണിയിലെ എന്നത്തേയും മികച്ച നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു.

ഒരു മാസത്തിനുള്ളില്‍ രണ്ടു ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിറ്റ റെക്കോര്‍ഡ് എല്‍ ഇ ഇക്കോ എന്ന മൊബൈല്‍ ബ്രാന്‍ഡിലൂടെ ഇവര്‍ സ്വന്തമാക്കിയിരുന്നു. ഈ റെക്കോര്‍ഡിന് മുന്‍പേ മറ്റ് ചില മികച്ച നേട്ടങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ നേടാന്‍ എല്‍ ഇ ഇക്കോയ്ക്ക് കഴിഞ്ഞു. മൂന്ന് ഫ്‌ളാഷ് വില്‍പ്പനകളിലൂടെ 20 ലക്ഷത്തോളം രജിസ്‌ട്രേഷനുകള്‍ സാധ്യമായതും, കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍ ഫോണുകള്‍ വില്‍ക്കാന്‍ കഴിഞ്ഞതുമാണ് രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയെയാകെ ഞെട്ടിച്ച് എല്‍ ഇ ഇക്കോ കയ്യിലൊതുക്കിയ റെക്കോര്‍ഡ് നേട്ടങ്ങള്‍.

എല്‍.ഇ.ഡി ഫ്‌ളാഷോട് കൂടിയ 13 മെഗാപിക്‌സല്‍ പ്രധാന കാമറയും 5 മെഗാ പിക്‌സല്‍ മുന്‍ക്യാമറയുമായി എത്തിയ എല്‍ ഇ 1 എസിന്റെ പ്രോസസര്‍ 2.2 ജിഗാ ഹെട്‌സ് വേഗത നല്‍കുന്നതാണ്. 1080×1920 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലെയോട് കൂടിയ ഈ ഫോണിന് 3 ജിബി റാമും 32 ജിബി ഇന്റേര്‍ണര്‍ സ്‌റ്റോറേജ് ശേഷിയുമാണുള്ളത്.

ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3000 എം.എ.എച്ച് ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയാണ് എല്‍ ഇ 1 എസിന്റേത്. ഈയിടെ എല്‍ ഇ ഇക്കോ എല്‍ ഇ 2, എല്‍ ഇ 2 പ്രോ, എല്‍ ഇ മാക്‌സ് 2 എന്നീ മൂന്ന് അതിനൂതന സ്മാര്‍ട്ട് ഫോണുകള്‍ കൂടി അവതരിപ്പിച്ചു. സാധാരണ സ്മാര്‍ട്ട് ഫോണുകളിലെ ഓഡിയോ കണക്ടിവിട്ടിയായ 3.5 എം.എം ജാക്ക് ഒഴിവാക്കി സി ടൈപ് യു.എസ്.ബി ഒഡിയോ ഇന്റര്‍ഫേസാണ് എല്‍ ഇ 2, എല്‍ ഇ 2 പ്രോ, എല്‍ ഇ മാക്‌സ് 2 എന്നീ പുതിയ മൂന്നു ഫോണുകളിലും എല്‍ ഇ ഇക്കോ ഉപയോഗിച്ചിരിക്കുന്നത്. പുതിയ മൂന്നു സ്മാര്‍ട്ട് ഫോണുകളും വി ആര്‍ ഹെഡ് സെറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവയാണ്. മെറ്റാലിക് രൂപകല്‍പ്പനയുമായി എത്തുന്ന ഈ സ്മാര്‍ട്ട് ഫോണുകള്‍ ആന്‍ഡ്രോയിഡ് 6.0 മാഷ്മല്ലോ അടിസ്ഥാനമാക്കിയുള്ള ഇമോഷന്‍ യു.ഐ സ്‌കിന്നിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ കൂടുതല്‍ സജീവമാകുന്നതിനായി പത്ത് പ്രധാന നഗരങ്ങളില്‍ എക്‌സ്‌ക്ലൂസീവ് റീട്ടെയ്ല്‍ സ്റ്റോറുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിരിക്കുകയാണ് എല്‍ ഇ ഇക്കോ. വിദേശ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തില്‍ (എഫ്.ഐ.പി.ബി ) കമ്പനി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ പ്രകാരം രാജ്യത്ത് സ്വന്തമായി സ്ഥാപിക്കുന്ന റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ വഴി നിലവില്‍ ഇകൊമേഴ്‌സ് പോര്‍ട്ടലില്‍ ലഭ്യമാകുന്ന എല്‍ ഇ ഇക്കോ എന്ന പേരില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം ആരംഭിക്കാനാണ് പദ്ധതി. ന്യൂദല്‍ഹി, ബംഗളൂരു, മുംബൈ തുടങ്ങിയ പത്ത് നഗരങ്ങളിലാണ് എല്‍ ഇ ഇക്കോ റീടെയ്ല്‍ സ്റ്റോറുകള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ അനുമതി തേടിക്കൊണ്ട് കമ്പനി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.