കൊച്ചി: ‘മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ 2020’ പുരസ്‌കാരം ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്. കൊവിഡ് കാലത്ത് ആരോഗ്യവകുപ്പിനെ നയിച്ചത് മുന്‍ നിര്‍ത്തിയാണ് പുരസ്‌ക്കാരം.
പ്രേക്ഷകരുടെ അഭിപ്രായ വോട്ടെടുപ്പിലാണ് കെ.കെ ശൈലജ ഒന്നാമത് എത്തിയത്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കരാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.
കൊവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധി എന്നനിലയിലാണ് ന്യൂസ്‌മേക്കര്‍ പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് കെ.കെ.ശൈലജ പറഞ്ഞു.
ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ നേരിടുന്നതില്‍ തികച്ചും സാധാരണക്കാരിയായ ഒരു വനിതാമന്ത്രി കേരളത്തില്‍ പ്രകടമാക്കിയ നിശ്ചയദാര്‍ഢ്യം ആദരിക്കപ്പെടേണ്ടതാണെന്ന് പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ട് രണ്‍ജി പണിക്കര്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, ഐ.ടി സംരഭകന്‍ ജോയ് സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു കെ.കെ ശൈലജയ്‌ക്കൊപ്പം അവസാന റൗണ്ടില്‍ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരത്തിനായി ഉണ്ടായിരുന്നത്.
ബൈജുസ് ആപ്പ് ഉടമയായ ബൈജു രവീന്ദ്രനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക