സ്വന്തമായി എല്‍.ഇ.ഡി ബള്‍ബുകള്‍ നിര്‍മിക്കുകയാണ് കോഴിക്കോട് ജില്ലാജയില്‍ അന്തേവാസികള്‍. ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങുമ്പോള്‍ അന്തേവാസികള്‍ക്ക് ഒരു ജീവനോപാധി കണ്ടെത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തിലാണ് ഉദ്യോഗസ്ഥരും. തുടര്‍വിദ്യാഭ്യാസ പരിശീലത്തിന്റെ ഭാഗമായാണ് ജയിലില്‍ ബള്‍ബുകള്‍ നിര്‍മിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ബള്‍ബുകളുടെ നിര്‍മാണം ആരംഭിച്ചത്. വെസ്റ്റ് ഹില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ അധ്യാപകരാണ് പരിശീലനം നല്‍കുന്നത്. എല്‍.ഇ.ഡി ബള്‍ബുനിര്‍മാണവുമായി ബന്ധപ്പെട്ട് യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യമെന്ന് പരിശീലകന്‍ അര്‍ജുന്‍ പറയുന്നു. കണ്ണൂര്‍, എറണാകുളം ജില്ലാ ജയിലുകളിലും ഇത്തരത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇപ്പോള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ഉപയോഗിക്കുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ അവിടുത്തെ അന്തേവാസികള്‍ തന്നെ നിര്‍മിക്കുന്നതാണെന്ന് പൊലീസ് സൂപ്രണ്ട് ജയകുമാര്‍.വി പറയുന്നു