Daily News
മനോരമയ്ക്കും ചിലര്‍ക്കും മനസിലാകാത്ത 'പൂച്ചെണ്ടിന് പകരം എല്‍.ഇ.ഡി ബള്‍ബ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Sep 03, 12:19 pm
Saturday, 3rd September 2016, 5:49 pm

വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളിലും അതിഥികളെ സ്വീകരിക്കാന്‍ പൂച്ചെണ്ടും മറ്റും നല്‍കുന്നത് ഒഴിവാക്കി എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കണമെന്ന വകുപ്പ്  മന്ത്രി  കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശം വളരെ പ്രതീക്ഷയോടെയാണ്  ഇന്നലെ  വായിച്ചത്. എന്നാല്‍  ഈ വാര്‍ത്ത പുറത്ത് വന്നതോടു കുടെ  ഇന്നലെ  മുതല്‍  ചില  ട്രോളുകള്‍ കാണുകയുണ്ടായി, ചായക്കടയില്‍  ഇരിക്കുമ്പോള്‍ അവിടെ നിന്നും കേട്ടു  ചില  ട്രോളുകള്‍, ആരോഗ്യ വകുപ്പ് പേപ്പട്ടി  വിഷബാധയെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പും, പ്രതിരോധ വകുപ്പ് എ.കെ 47 തോക്കുകളും, കായിക  വകുപ്പ് ക്രിക്കറ്റ്‌ബോളുകളും, നല്‍കണം എന്ന്  തുടങ്ങി ചര്‍ച്ച  അസഹ്യമായ ചളിക്കുണ്ടിലേക്ക് ആഴ്ന്നിറങ്ങി.


 

quote-mark

അടുത്ത ദിവസം മലയാള മനോരമയില്‍ ആ പൊതുബോധത്തെ  തൃപ്തിപെടുത്താനെന്നോണം  ഒന്നാം പേജില്‍ തന്നെ കാര്‍ട്ടൂണ്‍  വന്നിരിക്കുന്നു. പത്രമാധ്യമങ്ങള്‍ കേവലം ബിസിനസ് സ്ഥാപനങ്ങള്‍ മാത്രമായി  മാറുകയും അതിന്റെ ലാഭം വര്‍ധിപ്പിക്കാന്‍ സമൂഹത്തിന്റെ ഏതു തെറ്റായ ബോധത്തെയും രസിപ്പിക്കാന്‍ മാധ്യമങ്ങള്‍ മടിക്കില്ല എന്നതിനുമുള്ള  മറ്റൊരു ഉദാഹരണം മാത്രമാണ്  ഈ കാര്‍ട്ടൂണ്‍.


വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളിലും അതിഥികളെ സ്വീകരിക്കാന്‍ പൂച്ചെണ്ടും മറ്റും നല്‍കുന്നത് ഒഴിവാക്കി എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കണമെന്ന വകുപ്പ്  മന്ത്രി  കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശം വളരെ പ്രതീക്ഷയോടെയാണ്  ഇന്നലെ  വായിച്ചത്. എന്നാല്‍  ഈ വാര്‍ത്ത പുറത്ത് വന്നതോടു കുടെ  ഇന്നലെ  മുതല്‍  ചില  ട്രോളുകള്‍ കാണുകയുണ്ടായി, ചായക്കടയില്‍  ഇരിക്കുമ്പോള്‍ അവിടെ നിന്നും കേട്ടു  ചില  ട്രോളുകള്‍, ആരോഗ്യ വകുപ്പ് പേപ്പട്ടി  വിഷബാധയെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പും, പ്രതിരോധ വകുപ്പ് എ.കെ 47 തോക്കുകളും, കായിക  വകുപ്പ് ക്രിക്കറ്റ്‌ബോളുകളും, നല്‍കണം എന്ന്  തുടങ്ങി ചര്‍ച്ച  അസഹ്യമായ ചളിക്കുണ്ടിലേക്ക് ആഴ്ന്നിറങ്ങി.

ഗസ്റ്റിന് ഇഞ്ചക്ഷനും, തോക്കും,  ബോളും ഒക്കെ വേദിയില്‍ വെച്ച്  നല്‍കുന്ന രംഗം  കൂടെ  മനസില്‍  സങ്കല്‍പ്പിച്ചായിരിക്കും നമ്മുടെ സമൂഹം  ഇത്തരം  തമാശകള്‍ ആസ്വദിക്കുന്നത്. അത്തരം രസകരമായ (?) കാര്യങ്ങള്‍  ചിന്തിക്കാനും ചിരിക്കാനും  ചിലവഴിക്കുന്നതിന്റെ നൂറില്‍ ഒന്ന് പോലും സമൂഹത്തിനും പ്രകൃതിക്കും ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാന്‍ പൊതു ബോധം  തയാറാവുന്നില്ല എന്നാണ് മനസിലാവുന്നത്.

അടുത്ത ദിവസം മലയാള മനോരമയില്‍ ആ പൊതുബോധത്തെ  തൃപ്തിപെടുത്താനെന്നോണം  ഒന്നാം പേജില്‍ തന്നെ കാര്‍ട്ടൂണ്‍  വന്നിരിക്കുന്നു. പത്രമാധ്യമങ്ങള്‍ കേവലം ബിസിനസ് സ്ഥാപനങ്ങള്‍ മാത്രമായി  മാറുകയും അതിന്റെ ലാഭം വര്‍ധിപ്പിക്കാന്‍ സമൂഹത്തിന്റെ ഏതു തെറ്റായ ബോധത്തെയും രസിപ്പിക്കാന്‍ മാധ്യമങ്ങള്‍ മടിക്കില്ല എന്നതിനുമുള്ള  മറ്റൊരു ഉദാഹരണം മാത്രമാണ്  ഈ കാര്‍ട്ടൂണ്‍.

വര്‍ദ്ധിച്ച വരുന്ന ഊര്‍ജ്ജ പ്രതിസന്ധികളെ മറികടക്കാന്‍ സഹായകമാവുന്ന ഏതു ആശയങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ പൊതു ആവശ്യമാണ്, ആ ആവശ്യം തിരിച്ചറിയാത്ത സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടത്  മാധ്യമ ധര്‍മവും. സോളാര്‍, എല്‍.ഇ.ഡി തുടങ്ങിയ ആശയങ്ങളെ  പ്രചരിപ്പിക്കാന്‍ ആഴ്ച നീളുന്ന  ഫീച്ചറുകള്‍  എഴുതുന്ന  മാധ്യമങ്ങള്‍ തന്നെ ഒരൊറ്റ കാര്‍ട്ടൂണ്‍  കൊണ്ട്  അവരുടെ  ഉദ്ധേശ ശുദ്ധി  ചോദ്യം ചെയ്യാനുള്ള അവസരം സൃഷ്ട്ടിക്കുന്നു.


മന്ത്രിയുടെ  ആശയം പരിപാടികളില്‍  പങ്കെടുക്കുന്ന അതിഥികളുടെ വീടുകളില്‍ എല്‍.ഇ.ഡി  കത്തിച്ച്  കറന്റ് ബില്‍  കുറക്കുക എന്ന ഉദ്ദേശത്തോടെയല്ല, മറിച്ച് എല്‍.ഇ.ഡി. ബള്‍ബുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന  നയത്തിന്റെ  ഭാഗമാണ്. തീര്‍ച്ചയായും  അതിനെ സ്വാഗതം  ചെയ്യേണ്ടതും  അത്തരം  ആശയങ്ങള്‍ ഏറ്റെടുക്കേണ്ടതും  നമ്മുടെ കടമയാണ്.


 

kadakam

 

എല്‍.ഇ.ഡി  ബള്‍ബുകള്‍ നമ്മുടെ ഊര്‍ജ്ജ പ്രതിസന്ധിക്ക് വലിയ തോതില്‍ പരിഹാരമാണ്  എന്നത്  സമൂഹം
തിരിച്ചറിയേണ്ടതുണ്ട്. മന്ത്രിയുടെ  ആശയം പരിപാടികളില്‍  പങ്കെടുക്കുന്ന അതിഥികളുടെ വീടുകളില്‍ എല്‍.ഇ.ഡി  കത്തിച്ച്  കറന്റ് ബില്‍  കുറക്കുക എന്ന ഉദ്ദേശത്തോടെയല്ല, മറിച്ച് എല്‍.ഇ.ഡി. ബള്‍ബുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന  നയത്തിന്റെ  ഭാഗമാണ്. തീര്‍ച്ചയായും  അതിനെ സ്വാഗതം  ചെയ്യേണ്ടതും  അത്തരം  ആശയങ്ങള്‍ ഏറ്റെടുക്കേണ്ടതും  നമ്മുടെ കടമയാണ്.

മന്ത്രിയുടെ  ആശയം  എന്തുകൊണ്ട് സ്വാഗതാര്‍ഹാമാണ് ? ബോധവല്‍ക്കരണം എന്ന ലക്ഷ്യം മാറ്റി വെച്ച് ഒരു പരിപാടിയില്‍  എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപഹാരമായി  നല്‍കുന്നത് രസകരമായ  തമാശയല്ലാതെ തന്നെ  പരിശോധിക്കാം. പൂചെണ്ടിനു 150 മുതല്‍ 1000 രൂപയാണ്  മാര്‍കെറ്റില്‍ വില. (സീസണ്‍ അനുസരിച്ച്  വിലയില്‍ വ്യത്യാസം വരാം). ശരാശരി 500 രൂപയുടെ പൂച്ചെണ്ടുകള്‍ നല്‍കുന്നതായി  കണക്ക് കൂട്ടാം.  ഒരു പരിപാടിയില്‍ അതിഥികള്‍ക്ക്  നല്‍കാന്‍  എത്ര  പൂച്ചെണ്ടുകള്‍ വാങ്ങുന്നുണ്ടാവും എന്ന്  ഓര്‍ത്തുനോക്കുക.

ഇനി  ഒരു  9 Watts എല്‍.ഇ.ഡി ബള്‍ബിനു ഇന്ന് ശരാശരി  മാര്‍ക്കറ്റ് വില 150 രൂപയായിരിക്കും (രണ്ട്  വര്‍ഷം വാറന്റിയോടുകൂടെ).  ഒരു  അതിഥിക്ക് ഉപഹാരം നല്‍കുന്ന വകയില്‍ സംഘാടകര്‍ക്ക് 350 രൂപ  ലാഭം! അതിഥികളുടെ  എണ്ണം കണക്കാക്കി ആകെ  ലാഭം കണക്കാകാം. ഒരു  പൂച്ചെണ്ട് ഒരു  നിമിഷത്തേക്ക്  ഉപയോഗിക്കുമ്പോള്‍ ഒരു എല്‍.ഇ.ഡി  കുറഞ്ഞത്  2 വര്‍ഷം  ഉപയോഗിക്കാം.  എല്‍. ഇ.ഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നത്  വഴി  അതിഥിക്ക് വൈദ്യുതി  ബില്ലില്‍  ഉണ്ടാവുന്ന ലാഭം വേറെയും.

അടുത്ത പേജില്‍ തുടരുന്നു


നിലവില്‍  പ്രമുഖ ഉത്പാദകര്‍  എല്‍.ഇ.ഡി  ബള്‍ബുകള്‍ കൂടിയ വിലയ്ക്കാണ് മാര്‍ക്കറ്റില്‍  വില്‍ക്കുന്നത് എങ്കിലും  താരതമ്യേന ഉത്പാദന  ചിലവ് എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക്  കുറവാണ്. സ്റ്റോക്ക് ചെയ്ത  സി.എഫ്.എല്‍ അസംസ്‌കൃത  വസ്തുക്കള്‍ ഉപയോഗിച്ചും,  മാര്‍ക്കെറ്റില്‍ ഇറക്കിയിട്ടുള്ള സി.എഫ്.എല്‍ ബള്‍ബുകള്‍ വിറ്റും  തീരുന്നത്  വരെ എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക്  വില  കുറക്കാതിരിക്കേണ്ടത് കുത്തക  കമ്പനികളുടെ കൂടെ ആവശ്യമായതിനാലാണ് എല്‍.ഇ.ഡി. ബള്‍ബുകളുടെ  വില കൂടി തന്നെ നില്‍ക്കുന്നത്


 

kseb

ഇനി എല്‍.ഇ.ഡി ബള്‍ബുകള്‍ എത്രത്തോളം  വൈദ്യുതി ലാഭിക്കുന്നു  എന്ന് കൂടെ കണക്കു കൂട്ടാം. ( മാധ്യമങ്ങള്‍   ലോക  ഊര്‍ജ്ജ സംരക്ഷണ ദിവസം കൃത്യമായി  ഇത് പഠിപ്പിക്കാന്‍  മറക്കാറില്ല  എന്ന്   ഓര്‍ക്കുന്നു )

ഒരു  കിലോ വാട്ട് (1000 Watts) എനര്‍ജി ഒരു  മണിക്കൂര്‍  നേരം ഉപയോഗിക്കുമ്പോള്‍ ഒരു യൂനിറ്റ് വൈദ്യുതിയാവുന്നു. കെ.എസ്.ഇ.ബി യുടെ നിലവിലെ സ്ലാബ്  സിസ്റ്റം  അനുസരിച്ച് ഒന്ന് മുതല്‍ നൂറ് വരെ (1100) യൂനിറ്റ്  ഉപയോഗിക്കുന്ന  ഉപഭോക്താവിന് ഒരു യൂണിറ്റിന് 2.8 രൂപയാണ് ചാര്‍ജ്. ഒരു  വീട്ടിലെ  കണക്ക്  എടുക്കാം, അഞ്ച് 9W എല്‍.ഇ.ഡി ദിവസം ശരാശരി 8 മണിക്കൂര്‍  പ്രവര്‍ത്തിപ്പിച്ചാല്‍ (5 x 9 x 8 =360) മുന്നൂറ്റി  അറുപത് വാട്ട് ഉപയോഗിക്കുന്നു.

മൂന്ന് ദിവസം  കൊണ്ട് (3 x 360=1080, ഏകദേശം 1000) ഒരു കിലോ വാട്ട് എനര്‍ജി  ഉപയോഗിക്കുന്നു!. അതായത് 3  ദിവസം കൊണ്ട് ഒരു യൂനിറ്റ്  വൈദ്യുതി  ഉപയോഗിക്കുന്നു എന്ന് കണക്കാക്കാം.  വൈദ്യുതി ചാര്‍ജ്   2.8 രൂപ. 30 ദിവസം കൊണ്ട് 28 രൂപയുടെ വൈദ്യുതി ബില്‍ ബള്‍ബ് കത്തിച്ച  വകയില്‍ ഉപഭോക്താവ് കെ.എസ്.ഇബിക്ക് നല്‍കണം.

ഇപ്പോള്‍  വീടുകളില്‍ സാധാരണയായി   ഉപയോഗിക്കുന്നത് സി.എഫ്.എല്‍ (20W) ആണ്.  നേരത്തേതു പോലെ  അഞ്ച് 20Watts സി.എഫ്.എല്‍ ശരാശരി  8  മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ( 5 x 20 x 8= 800) എണ്ണൂറ് വാട്ട്  എനര്‍ജി  ഉപയോഗിക്കുന്നു. മൂന്ന് ദിവസം  കൊണ്ട് (3 x 800= 2400)  രണ്ട്  ദശാംശം നാല് കിലോ വാട്ട്  എനര്‍ജി (2.4KW) ഉപയോഗിക്കുമ്പോള്‍, അത് 2.4 യൂനിറ്റ്  വൈദ്യുതിയാവുന്നു. വൈദ്യുതിചാര്‍ജ്  (2.8 ഃ 2.4 =6.72) ആറ് രൂപ എഴുപത്തി രണ്ട് പൈസ.

30 ദിവസത്തേക്ക് 67 രൂപ 20 പൈസ  ബള്‍ബ് കത്തിച്ച വകയില്‍ ഉപഭോക്താവ് കെ.എസ്.ഇബി ക്ക് നല്‍കണം. എല്‍.ഇ .ഡി ഉപയോഗിക്കുമ്പോള്‍ ഇത് പകുതിയിലും കുറവ് (28 രൂപ മാത്രം) ആണ്  എന്ന്  മനസിലാക്കാം. ഒരു വീട്ടിലെ  കണക്ക് മാത്രമാണ് ഇത്. ഇങ്ങനെ കേരളത്തിലെ  മുഴുവന്‍ വീടുകളിലും  സ്ഥാപനങ്ങളിലും എല്‍.ഇ.ഡി  ആവുമ്പോള്‍ എത്ര മാത്രം ഊര്‍ജ്ജവും അതു വഴി സമ്പത്തും സംരക്ഷിക്കപ്പെടുന്നു എന്ന്  കണക്കാക്കാം.


വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍  സ്ഥാപനങ്ങള്‍ തുടങ്ങി എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക്  പ്രാധാന്യം നല്‍കുന്നതിനെ  പ്രോത്സാഹിപ്പിക്കുകയും അതിന്റെ പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ സഹായിക്കുന്നതിന്  വേണ്ടി സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും  പ്രതീക്ഷിക്കാം. വലിയ ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക്  പോയികൊണ്ടിരിക്കുന്ന  കേരളം  ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍  ഇനിയും വൈകിക്കൂടാ. അതിനു തുടക്കമിട്ട  വൈദ്യുതി  മന്ത്രിക്ക് എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നതോടൊപ്പം മലയാള  മനോരമ  ഈ വിഷത്തില്‍ തെറ്റ്  മനസിലാക്കി  മന്ത്രിക്കൊപ്പം  നിന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്  ഊര്‍ജ്ജം  പകരണം എന്ന് ഓര്‍മിപ്പിക്കുന്നു.


 

kseb

 

നിലവില്‍  പ്രമുഖ ഉത്പാദകര്‍  എല്‍.ഇ.ഡി  ബള്‍ബുകള്‍ കൂടിയ വിലയ്ക്കാണ് മാര്‍ക്കറ്റില്‍  വില്‍ക്കുന്നത് എങ്കിലും  താരതമ്യേന ഉത്പാദന  ചിലവ് എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക്  കുറവാണ്. സ്റ്റോക്ക് ചെയ്ത  സി.എഫ്.എല്‍ അസംസ്‌കൃത  വസ്തുക്കള്‍ ഉപയോഗിച്ചും,  മാര്‍ക്കെറ്റില്‍ ഇറക്കിയിട്ടുള്ള സി.എഫ്.എല്‍ ബള്‍ബുകള്‍ വിറ്റും  തീരുന്നത്  വരെ എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക്  വില  കുറക്കാതിരിക്കേണ്ടത് കുത്തക  കമ്പനികളുടെ കൂടെ ആവശ്യമായതിനാലാണ് എല്‍.ഇ.ഡി. ബള്‍ബുകളുടെ  വില കൂടി തന്നെ നില്‍ക്കുന്നത്.

എന്നാല്‍   നിരവധി സഹകരണ സംഘങ്ങളും  സ്ഥാപനങ്ങളും എല്‍.ഇ.ഡി കുറഞ്ഞ വിലയില്‍  ലഭ്യമാക്കുന്നുണ്ട്. രണ്ട്  വര്‍ഷം വരെ വാറന്റിയില്‍  ചെറുകിട  വ്യവസായ സ്ഥാപനങ്ങളില്‍ നിര്‍മിച്ച  മെയ്ക് ഇന്‍ കേരള ഉത്പന്നങ്ങള്‍    ലഭ്യമാണ്. സഹകരണ  സംഘങ്ങള്‍, അസോസിയേഷനുകള്‍, ട്രസ്റ്റുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍  അവരുടെ ഉപഭോക്താക്കള്‍ക്ക് ഉപഹാരമായി  നല്‍കാന്‍  എല്‍.ഇ.ഡി. ബള്‍ബുകള്‍ തെരഞ്ഞെടുക്കുന്നത്  പ്രശംസനീയമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍  സ്ഥാപനങ്ങള്‍ തുടങ്ങി എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക്  പ്രാധാന്യം നല്‍കുന്നതിനെ  പ്രോത്സാഹിപ്പിക്കുകയും അതിന്റെ പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ സഹായിക്കുന്നതിന്  വേണ്ടി സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും  പ്രതീക്ഷിക്കാം. വലിയ ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക്  പോയികൊണ്ടിരിക്കുന്ന  കേരളം  ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍  ഇനിയും വൈകിക്കൂടാ.

അതിനു തുടക്കമിട്ട  വൈദ്യുതി  മന്ത്രിക്ക് എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നതോടൊപ്പം മലയാള  മനോരമ  ഈ വിഷത്തില്‍ തെറ്റ്  മനസിലാക്കി  മന്ത്രിക്കൊപ്പം  നിന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്  ഊര്‍ജ്ജം  പകരണം എന്ന് ഓര്‍മിപ്പിക്കുന്നു.

(കേരള ഗ്രാമജ്യോതി ലൈറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡില്‍ എന്‍ജിനീയറാണ് ലേഖകന്‍)

സഹായം:   മിഥുന്‍ പി.വി നമ്പ്യാര്‍ (എന്‍ജിനീയര്‍ കെ.ജി.എല്‍)
#LED #Kerala #Energy Conservation #Kadakampalli Surendran #Manorama #GiftLED