| Friday, 18th October 2019, 5:45 pm

വാട്‌സ്ആപ്പിനടക്കം ടാക്‌സ്, ലെബനനിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലെബനനില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍. പ്രതിസന്ധി മറികടക്കാന്‍ ലെബനനില്‍ പുതുതായി ഇറക്കാനിരുന്ന നികുതി നിയമം പ്രക്ഷോഭത്താല്‍ പിന്‍വലിച്ചു. വാട്‌സ്ആപ്പ് അടക്കമുള്ള ആപ്ലികേഷന്‍ ഉപയോഗിക്കുന്നതിനു നികുതി ഏര്‍പ്പെടുത്താനൊരുങ്ങിയതോടെയാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമായത്. പ്രതിഷേധം ശക്തമായതോടെ ഈ തീരുമാനം പിന്‍വലിക്കുകയുമുണ്ടായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലെബനനില്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുടെ സംയുക്ത സര്‍ക്കാരിനെതിരെ  ഈ മാസം നടക്കുന്ന രണ്ടാമത്തെ പ്രക്ഷോഭമാണിത്.

ബെയ്‌റൂട്ടിലെ സര്‍ക്കാര്‍ വസതിക്കു മുന്നില്‍ സുരക്ഷാഉദ്യോഗസ്ഥരും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റു മുട്ടലില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്ന് ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.എ അറിയിച്ചു.

പട്ടിണി,തൊഴിലില്ലായ്മ, എന്നിവയുള്‍പ്പെടെ കടുത്ത പ്രതിസന്ധിയാണ് ലെബനന്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. 1975 മുതല്‍ 1990 വരെനടന്ന ആഭ്യന്തരയുദ്ധത്തില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ഇതു വരെയും മറികടക്കാനായിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് ഇടയ്ക്കിടെയുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം സാമ്പത്തിക വളര്‍ച്ച കൂപ്പു കുത്തിയിരിക്കുകയാണ്. 37 ശതമാനമാണ് ഇവിടത്തെ തൊഴിലില്ലായമാനിരക്ക്.

We use cookies to give you the best possible experience. Learn more