| Sunday, 9th December 2018, 12:45 pm

ഒവൈസിയെ ഒഴിവാക്കുകയാണെങ്കില്‍ ടി.ആര്‍.എസിനെ പിന്തുണയ്ക്കാമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ പിന്തുണ ഒഴിവാക്കുകയാണെങ്കില്‍ ടി.ആര്‍.എസിന് പിന്തുണ നല്‍കാമെന്ന് തെലങ്കാന ബി.ജെ.പി അദ്ധ്യക്ഷന്‍ കെ. ലക്ഷ്മണ്‍.

എം.ഐ.എം ഇതര, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളെ ബി.ജെ.പി പിന്തുണക്കും. അന്തിമ തീരുമാനം അമിത് ഷായുടേതും നരേന്ദ്ര മോദിയുടേതുമായിരിക്കും. ഒരു പാര്‍ട്ടിക്കും തെലങ്കാനയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ പോകുന്നില്ലെന്നും കെ. ലക്ഷമണ്‍ പറഞ്ഞു.

ബി.ജെ.പിയുടെ പിന്തുണയില്ലാതെ സംസ്ഥാനത്ത് ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും ലക്ഷമണ്‍ പറഞ്ഞു.

തെലങ്കാന തെരഞ്ഞെടുപ്പില്‍ എം.ഐ.എമ്മും ടി.ആര്‍.എസും ഔദ്യോഗികമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കിലും പരസ്പര ധാരണയോടെയാണ് പ്രചരണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. മുസ്‌ലിം ഭൂരിപക്ഷ പോക്കറ്റുകളില്‍ ടി,ആര്‍.എസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അസദുദ്ദീന്‍ ഒവൈസി പ്രചരണത്തിനിറങ്ങിയിരുന്നു.

ഡിസംബര്‍ 11 നാണ് തെലങ്കാനയില്‍ വോട്ടെണ്ണല്‍. ഇതുവരെ പുറത്തു വന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ ടി.ആര്‍.എസിനാണ് മുന്‍തൂക്കം പ്രവചിക്കപ്പെട്ടിട്ടുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more