തിരുവനന്തപുരം: തന്നെ പൂതന എന്ന് വിളിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളതെന്ന് പറഞ്ഞ കടകംപള്ളി ശോഭയെ ജനം വിലയിരുത്തട്ടെയെന്നും പറഞ്ഞു.
താന്‍ തൊഴിലാളിവര്‍ഗ സംസ്‌ക്കാരത്തില്‍ വളര്‍ന്നുവന്നയാളാണെന്നും കടകംപള്ളി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കടകംപള്ളി സുരേന്ദ്രനെ ശോഭ സുരേന്ദ്രന്‍ അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്ന് വിളിച്ചത്.
താന്‍ പ്രയോഗം തിരുത്തില്ലെന്നും കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും ശബരിമല സംബന്ധിച്ച കടകംപ്പള്ളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളല്‍ ആണെന്നും ശോഭ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കഴക്കൂട്ടം മണ്ഡലത്തില്‍ നടന്ന പരിപാടിയിലായിരുന്നു ശോഭയുടെ വിവാദ പരാമര്‍ശം. കേന്ദ്രമന്ത്രി വി.മുരളീധരനും ശബരിമല വിഷയത്തില്‍ ദേവസ്വംമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒരു സ്ഥാനാര്‍ഥിയെ ആണെന്നും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുര നിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണെന്നും ശോഭ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക