ചില 'കാമസൂത്രങ്ങള്‍'
Daily News
ചില 'കാമസൂത്രങ്ങള്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th November 2014, 12:06 pm

പ്രണയം, സെക്‌സ്, ആത്മീയത എന്നീ കാര്യങ്ങളില്‍ത ലോകത്തിലെ തന്നെ വഴികാട്ടിയായാണ് കാമസൂത്രയെ കാണുന്നത്. കാലമിത്ര കഴിഞ്ഞിട്ടും കാമസൂത്രയെന്ന പുസ്തകത്തിന്റെ പ്രാധാന്യം ഒട്ടും മങ്ങിയിട്ടില്ല.

കാമസൂത്രയില്‍ നിന്നും അടര്‍ത്തിയെടുത്ത കാര്യങ്ങള്‍ ലൈംഗികതയിലെ പാഠങ്ങളായി ഇന്റര്‍നെറ്റിലൂടെയും മറ്റ് പുസ്തകങ്ങളിലൂടെയും ഡി.വി.ഡികളിലൂടെയും പ്രചരിക്കുന്നുണ്ട് എന്നത് തന്നെ കാമസൂത്രയുടെ പ്രസക്തി ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവാണ്.

സെക്‌സ് പൊസിഷന്‍സിനെക്കുറിച്ച് മാത്രമല്ല കാമസൂത്ര കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ലൈംഗികബന്ധത്തിനിടെയുള്ള പെരുമാറ്റത്തെയും ചുംബനത്തെയും സ്പര്‍ശനത്തെയും കുറിച്ചെല്ലാം ഈ പുസ്തകം പ്രതിപാദിക്കുന്നുണ്ട്. അവയില്‍ ചിലതിനെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

പഴയ രീതിയില്‍ പൊടിതട്ടിയെടുക്കുക

ലൈംഗിക ബന്ധത്തില്‍ നിങ്ങള്‍ ഉപേക്ഷിച്ച ചില സമീപനങ്ങളുണ്ടാവാം. പങ്കാളിക്കോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെയോ ഉള്ള ബുദ്ധിമുട്ടുകള്‍ കാരണം ഉപേക്ഷിച്ചവ. ഇത്തരം ചലനങ്ങള്‍ പൊടിതട്ടിയെടുത്ത് അതില്‍ പ്രശ്‌നമാകുന്നതെന്തെന്ന് കണ്ടെത്തി അതിനെ മറികടന്നു പ്രയോഗിക്കുക.

ഇത് കൂടാതെ “അതൊക്കെ കോളേജ് കുട്ടി”യ്ക്ക് പറ്റിയ രീതിയാണെന്ന് ധരിച്ച് മനപൂര്‍വ്വം ഒഴിവാക്കിയ ചലനങ്ങളും തിരിച്ചുകൊണ്ടുവരിക. തീര്‍ച്ചയായും അത് നിങ്ങള്‍ക്കൊരു നവ്യാനുഭവമാകും.

ടു-ഡു ലിസ്റ്റ് ഉണ്ടാക്കുക

കൃത്യമായി ടൈംടേബിള്‍ ഉണ്ടാക്കി സെക്‌സില്‍ ഏര്‍പ്പെടണമെന്നല്ല പറയുന്നത്. മറിച്ച് ഒരു റഫ് ടൈംടേബിള്‍ നിങ്ങളും പങ്കാളിയും പാലിക്കണം. മാസത്തിലൊരിക്കലോ, അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കലോ, അതൊക്കെ നിങ്ങളുടെ ഇഷ്ടം- സെക്‌സ് സ്‌റ്റൈല്‍, പോസിഷന്‍ എന്നിവ സംബന്ധിച്ച് ഒരു ടു-ഡു ലിസ്റ്റിന് ഏറെ പ്രാധാന്യമുണ്ട്.

രതിപൂര്‍വ്വ കേളികള്‍

സെക്‌സിന്റെ കാര്യത്തില്‍ മിക്ക സ്ത്രീകള്‍ക്കുമുള്ള പരാതിയാണു രതിപൂര്‍വ്വ കേളികള്‍ കുറയുന്നുവെന്നത്. യാഥാര്‍ഥ്യം ഇതാണ്: 20 മിനിറ്റെങ്കിലും രതിപൂര്‍വ്വ കേളികളില്‍ ഏര്‍പ്പെടുന്ന 80% സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛ അനുഭവപ്പെടാറുണ്ട്.

സെക്‌സില്‍ ലയംകൊണ്ടുവരിക

മിക്ക ദമ്പതികള്‍ക്കും ജീവിതത്തിലെ ആകുലതകള്‍ക്കിടയില്‍ സെക്‌സ് യാന്ത്രികമായ ഒരു കാര്യം ആയി മാറിയിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങളെല്ലാം മാറ്റിവെച്ചുവേണം സെക്‌സില്‍ ഏര്‍പ്പെടാന്‍.

യാത്രകള്‍

ഇടയ്ക്ക് അവധിദിനങ്ങളില്‍ യാത്രപൊകുക. എല്ലാ തിരക്കുകളും മാറ്റിവെച്ച് സ്വകാര്യതയ്ക്കായി ചില നിമിഷങ്ങള്‍. ഇത് സെക്‌സിലെ രസം തിരിച്ചുകൊണ്ടുവരും.

എല്ലാ വിലക്കുകളും ലംഘിക്കുക

ഭയം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ സെക്‌സില്‍ എന്തെങ്കിലും നിയമങ്ങളോ നിയന്ത്രണങ്ങളോ നിങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം മോചനം നേടുക.

ആശയവിനിമയം

പങ്കാളിയുമായി തുറന്ന് ആശയവിനിമയം നടത്തുക. ചര്‍ച്ചാവിഷയങ്ങളില്‍ നിന്നും സെക്‌സിനെ ഒഴിവാക്കാതിരിക്കുക. ആരോഗ്യകരമായ സെക്‌സ് ലൈഫിന് ഇത് അത്യാവശ്യമാണ്.