ന്യൂദല്‍ഹി: റിയോ ഒളിംപിക്‌സില്‍ ലിയാന്‍ഡര്‍ പെയ്‌സ് തന്നെ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം ഡബിള്‍സില്‍ മല്‍സരിക്കും. പെയ്‌സിനെ പങ്കാളിയായി വേണ്ടെന്ന ബൊപ്പണ്ണയുടെ നിലപാട് അഖിലേന്ത്യ ടെന്നിസ് അസോസിയേഷന്‍ തള്ളിയതിനെ തുടര്‍ന്നാണ് നടപടി. സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യമാകും മിക്‌സഡ് ഡബിള്‍സില്‍ മല്‍സരിക്കുക.
ലിയാന്‍ഡര്‍ പെയ്‌സ് വേണ്ടെന്നും ബ്രസീലിലെ റിയോ ഒളിംപിക്‌സില്‍ സാകേത് മൈനേനിയെ ഡബിള്‍സ് പങ്കാളിയാക്കാനാണ് താല്‍പര്യമെന്ന് രോഹന്‍ ബൊപ്പണ്ണ ടെന്നിസ് അസോസിയേഷനെ അറിയിച്ചിരുന്നു. തുടര്‍ന്ന് സിലക്ഷന്‍ കമ്മിറ്റി ഇന്ന് യോഗം ചേരുകയും തീരുമാനമെടുക്കുകയുമായിരുന്നു.