| Wednesday, 4th September 2013, 5:00 pm

യു.എസ്.ഓപ്പണ്‍: പേസ്‌-സ്റ്റെപാനക് സംഖ്യം സെമിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയന്‍ഡര്‍ പെയ്‌സ് സംഖ്യം സെമിയില്‍. പെയ്‌സും കൂട്ടുകാരന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ റാഡക് സ്‌റ്റെപനകും ചേര്‍ന്ന സഖ്യമാണ് സെമിഫൈനലിലേക്ക് മുന്നേറിയത്.[]

നാലാം സീഡായ ഇന്‍ഡോ-ചെക്ക് ജോഡി അഞ്ചാം സീഡ് ഐസാംഉള്‍ഹഖ് ഖുറേഷി-ജീന്‍ ജൂലൈന്‍ റോജര്‍ സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. മുന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-1,6-7,6-4 എന്ന സ്‌കോറിനായിരുന്നു പേസ് സംഖ്യത്തിന്റെ ജയം.[in

വാശിയേറിയ മത്സരം രണ്ടര മണിക്കൂര്‍ നീണ്ട് നിന്നു. ആദ്യ സെറ്റ് അനായാസം  ഇന്തോ-ചെക്ക് സംഖ്യം നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ പേസ് സംഖ്യത്തിന് അടിയറവ് വെക്കേണ്ടി വന്നു.

നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ തിരിച്ചടിച്ച ഇന്തോ- ചെക്ക് സംഖ്യം 6-4ന് സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. സെമിയില്‍ കടുത്ത എതിരാളികളാണ് പേസിനെയും കൂട്ടുകാരനെയും കാത്തിരിക്കുന്നത്.

ടോപ് സീഡുകളായ അമേരിക്കന്‍ സഹോദരന്മാന്‍ മൈക്ക്- ബ്രയാന്‍ സംഖ്യമാണ് ഇവരുടെ എതിരാളികള്‍.

Latest Stories

We use cookies to give you the best possible experience. Learn more