| Monday, 4th March 2013, 4:48 pm

ചാരവൃത്തി:ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക്കിസ്ഥാന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. []

പൊക്രാനില്‍ ഇന്ത്യ നടത്തിയ വ്യോമാഭ്യാസത്തിന്റെ നിര്‍ണായക വിവരങ്ങള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചാണ് അറസ്റ്റ്‌.

ജയ്പൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസറാണ് അറസ്റ്റിലായതെന്നാണ് വിവരം.

കഴിഞ്ഞമാസം രാജസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്ത കംപ്യൂട്ടര്‍ വിദഗ്ധന്‍ സമര്‍ഖാനുമായി ഇയാള്‍ക്ക് ബന്ധമുള്ളതായും,ഇയാള്‍ നല്‍കിയ രേഖകളും വിവരങ്ങളും സമര്‍ഖാനാണ് ഐ.എസ്.ഐക്കു കൈമാറിയതെന്നും പൊലീസ് പറഞ്ഞു.

സമര്‍ഖാനുമായുള്ള ടെലിഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ച രഹസ്യാന്വേഷണ വിഭാഗമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ചാരനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറിയത്.

വ്യോമാഭ്യാസത്തിന്റെ  വിവരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഐ.എസ്.ഐക്കു ചോര്‍ത്തി നല്‍കിയതായും ആഭ്യന്തരമന്ത്രാലയം അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more