രാജ്യത്തെ ഏറ്റവും മികച്ച മെട്രോയില്‍ സഞ്ചരിക്കുമ്പോള്‍ കുട പിടിക്കണോ? കൊച്ചി മെട്രോയില്‍ വെള്ളം ചോര്‍ന്നൊലിക്കുന്നു (വീഡിയോ)
Kerala
രാജ്യത്തെ ഏറ്റവും മികച്ച മെട്രോയില്‍ സഞ്ചരിക്കുമ്പോള്‍ കുട പിടിക്കണോ? കൊച്ചി മെട്രോയില്‍ വെള്ളം ചോര്‍ന്നൊലിക്കുന്നു (വീഡിയോ)
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd June 2017, 5:15 pm

 

കൊച്ചി: കേരളത്തിന്റെ അഭിമാനമായി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൊച്ചി മെട്രോയില്‍ വെള്ളം ചോര്‍ന്നൊലിക്കുന്നതായി ആക്ഷേപം. ഉദ്ഘാടനത്തിന് ശേഷം അഞ്ചാം ദിവസം തന്നെ മെട്രോ ട്രെയിനില്‍ വെള്ളം ചോര്‍ന്നൊലിക്കുന്നതായി സമകാലികമലയാളമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെട്രോ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളം ചോരുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇത് മഴവെള്ളം ചോര്‍ന്നൊലിക്കുന്നതല്ല എന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) വിശദീകരണം. എ.സിയില്‍ നിന്നുള്ള വെള്ളമാണ് കോച്ചുകളില്‍ ചോര്‍ന്നൊലിക്കുന്നതെന്നും കെ.എം.ആര്‍.എല്‍ കൂട്ടിച്ചേര്‍ത്തു.


Also Read: ‘ഞാന്‍ തലകുനിക്കില്ല’ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ രാജ്ഞിക്കുമുമ്പില്‍ എല്ലാവരും തലകുനിച്ചപ്പോള്‍ നിവര്‍ന്നുനിന്ന് ജെറമി കോര്‍ബിന്‍


കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് കുതിപ്പ് നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ മാസം 17-ന് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെ മെട്രോ ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യുകയും ചെയ്തിരുന്നു.

കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം ലഭിച്ചത് 20,42,740 രൂപയാണ്. യാത്രക്കാര്‍ ഒന്നടങ്കം കൊച്ചി മെട്രോയിലേക്ക് തള്ളിക്കയറിയപ്പോള്‍ ആദ്യ ദിവസം തന്നെ മോട്രോ ശുഭ പ്രതീക്ഷകളാണ് മുന്നോട്ട് വെച്ചത്. ഓരോ പത്ത് മിനുറ്റിലും ട്രെയിനുകള്‍ ഓടുന്ന കൊച്ചി മെട്രോയുടെ സര്‍വ്വീസ് രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെയാണ്.

കൊച്ചി മെട്രോയിലെ ചോര്‍ച്ച – വീഡിയോ കാണാം: