| Wednesday, 25th September 2013, 6:11 pm

വയനാട് സീറ്റ് വേണമെന്ന് ലീഗ് പറഞ്ഞില്ല:കെ.പി.എ മജീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം:പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റിനെ പറ്റി ഒരു ചര്‍ച്ചയും ലീഗില്‍ നടന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വയനാടെന്നല്ല ഒരു സീറ്റിനെയും പറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ലീഗ് തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ വയനാട് സീറ്റ് ലീഗിന് വേണമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

മൂന്നാം സീറ്റ് ആവശ്യപ്പെടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്.
ലീഗ് ആവശ്യം ഉന്നയിച്ചാല്‍ തെറ്റാണെന്ന് ആര്‍ക്കും പറയാനാകില്ല. സമയമാകുമ്പോള്‍ വയനാട് ചോദിക്കുമെന്നും ഇ.ടി വിശദീകരിച്ചിരുന്നു.

അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യവസായ മന്ത്രിയും മുസ് ലീം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം കോഴിക്കോട് പറഞ്ഞിരുന്നു.

ലീഗ് സീറ്റ് ആവശ്യപ്പെട്ടെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും സീറ്റ് സംബന്ധിച്ച് ചര്‍്ച്ച നടത്തേണ്ട സമയത്ത് നടത്തുമെന്നും കുഞ്ഞലിക്കുട്ടി വിശദീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more