| Friday, 3rd August 2018, 12:46 pm

പ്രമുഖ ബുദ്ധ സന്യാസിയ്‌ക്കെതിരെ ലൈംഗികാരോപണവുമായി സന്യാസിനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംഗ്: ചൈനയിലെ പ്രമുഖ ബുദ്ധമത സന്യാസിയ്‌ക്കെതിരെ ലൈംഗീകാരോപണം. ആഗോളതലത്തില്‍ നടക്കുന്ന “മീ ടു” ക്യാംപയിന്റെ ഭാഗമായിട്ടാണ് ബുദ്ധ സന്യാസിയ്‌ക്കെതിരെ വ്യാപക പരാതികളുമായി സ്ത്രീകള്‍ രംഗത്തെത്തിയത്.

ലോഗ്ക്വാന്‍ മൊണാസ്ട്രിയിലെ മഠാധിപതിയായ ഷി ഷു ചെംഗിനെതിരെയാണ് മഠത്തിലെ നിരവധി സന്യാസിനികള്‍ ലൈംഗീകാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വാര്‍ത്താമാധ്യമങ്ങള്‍ മഠാധിപതിയ്‌ക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.


ALSO READ: അലമാരയില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍; കൊലയ്ക്ക് പിന്നില്‍ കാമുകനെന്ന് സംശയം


അതേസമയം മഠാധിപതിയ്‌ക്കെതിരെ ഉന്നയിച്ച വസ്തുതകള്‍ വിശദമായി തന്നെ അന്വേഷിക്കുമെന്ന് ചൈനയുടെ മതഭരണ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ തനിക്കും മഠത്തിനും നേരേയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും മഠത്തിനെതിരെ വ്യാജവാര്‍ത്തകള്‍ ചമച്ച് വിശ്വാസികളെ കബളിപ്പിക്കുകയാണെന്നും ലോഗ്ക്വാന്‍ മൊണാസ്ട്രി വക്താക്കള്‍ പറഞ്ഞു.

ചൈനയിലെ പ്രമുഖ മതപ്രഭാഷകനും നിരവധി പുസ്തകങ്ങള്‍ രചിച്ച വ്യക്തി കൂടിയാണ് ഷീഷൂ ചെംഗ്. ഏകദേശം 250 ലധികം ബുദ്ധമതവിശ്വാസികള്‍ ആണ് ചൈനയില്‍ മാത്രം ഉള്ളത്.

അതേസമയം മഠത്തിനെതിരെയും മഠാധിപതിയായ ബുദ്ധസന്യാസിയ്‌ക്കെതിരെയും പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മഠം കുറച്ചു ദിവസത്തേക്ക് അടച്ചിടാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more