ന്യൂദല്‍ഹി: രാജ്യം കൊവിഡ് പ്രതിസന്ധിയുണ്ടാക്കിയ പ്രതിരോധത്തില്‍ മുഴുകേണ്ട ഘട്ടത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാരിന്റെ നേതൃത്വത്തെയും പ്രിയങ്ക ചോദ്യം ചെയ്തു.
പ്രതിസന്ധി ഘട്ടങ്ങളിലാണ് നേതൃത്വം അംഗീകരിക്കപ്പെടുക. കൊവിഡ് ദേശീയ പ്രതിസന്ധിയായി നിലനില്‍ക്കെ, പൊതുജന താല്‍പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ഒരു നേതൃത്വത്തെയാണ് രാജ്യത്തിന് ആവശ്യം. എന്നാല്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിലൂടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി അതിന്റെ ഉദ്ദേശ്യവും സ്വഭാവവും പുറത്തുകാണിക്കുകയാണ്. ഇതിന് ജനങ്ങള്‍ മറുപടി പറയും’, പ്രിയങ്ക ട്വീറ്റ് ചെയ്തു.
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെയാണ് പ്രിയങ്കയുടെ ട്വീറ്റ്. രാജസ്ഥാനില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ഇക്കാര്യം ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധി നേരിടുന്നതിനായാണ് നിയമസഭ വിളിച്ചു ചേര്‍ക്കുന്നതെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഞായറാഴ്ച അറിയിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാന്‍ തിങ്കളാഴ്ച രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ഗെലോട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ