കൊച്ചി: സംസ്ഥാന ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ശോഭാ സുരേന്ദ്രന്‍, പി.എം വേലായുധന്‍ തുടങ്ങിയവരുടെ വിമത നീക്കത്തിന് പിന്നാലെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ആര്‍.എസ്.എസ് ഇടപെടലാണ് കേരള ബി.ജെ.പിയിലെ പുതിയ തലവേദന.
മുതിര്‍ന്ന നേതാക്കള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആര്‍.എസ്.എസ് കടുംപിടുത്തമായിരുന്നു. ഇതിനെ തുടര്‍ന്ന് വി.വി രാജേഷ് തിരുവനന്തപുരത്തും ബി.ഗോപാലകൃഷ്ണന്‍ തൃശ്ശൂരിലും മത്സരിക്കുന്നുണ്ട്.
അതേസമയം ആര്‍.എസ്.എസ് നിര്‍ദ്ദേശം അംഗീകരിക്കാതെ മത്സരിക്കാനിറങ്ങാത്ത നേതാക്കളും ഉണ്ട്. ഇതിനിടെ ബി.ജെ.പിയിലെ സാധാരണ പ്രവര്‍ത്തകരെ തഴഞ്ഞ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പലയിടത്തും സ്ഥാനാര്‍ത്ഥികളാക്കിയതിനെതിരെയും മുറുമുറുപ്പ് ഉയരുന്നുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ആര്‍.എസ്.എസ് ഇടപെടല്‍ അവസരമായി ഉപയോഗിക്കുകയാണ് കെ.സുരേന്ദ്രന്‍ പക്ഷം.നിലവില്‍ നേതൃത്വത്തിനെതിരെ ഇടഞ്ഞ വിമതര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ അത് സംസ്ഥാന നേതൃത്വത്തിനും വി മുരളീധരനുമെതിരെയുള്ള ആയുധമായി ഉപയോഗിക്കും.
എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആര്‍.എസ്.എസ് ഇടപെട്ടതോടെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ അത് ആര്‍.എസ്.എസിന്റെ ഉത്തരവാദിത്വമായി കാണിക്കാമെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക