രാഹുല്‍ ഗാന്ധി ലോകത്തിന്റെ നേതാവ് ; അദ്ദേഹത്തെപ്പോലുള്ള നേതാക്കളെയാണ് ഇന്ത്യയ്ക്ക് ആവശ്യം; ബി.ജെ.പി എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറും
national news
രാഹുല്‍ ഗാന്ധി ലോകത്തിന്റെ നേതാവ് ; അദ്ദേഹത്തെപ്പോലുള്ള നേതാക്കളെയാണ് ഇന്ത്യയ്ക്ക് ആവശ്യം; ബി.ജെ.പി എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th January 2019, 1:22 pm

പനാജി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ഗോവയിലെ ബി.ജെ.പി എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കല്‍ ലോബോ.

രാഹുല്‍ ഗാന്ധിയെപ്പോലെ ലാളിത്യവും വിനയും ഉള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹത്തിന്റെ വിനയം ഗോവന്‍ ജനതയും ഇന്ത്യയും ഒരുപോലെ അംഗീകരിക്കുന്നെന്നും എം.എല്‍.എ പറഞ്ഞു.

“” ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ രാഹുല്‍ ജി ഇന്ത്യയുടെ മാത്രമല്ല ഈ ലോകത്തിന്റെ തന്നെ നേതാവാണ്. അദ്ദേഹത്തെ ഗോവയിലെ നിയസഭയിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റത്തെ സന്തോഷമുണ്ട്. ഞങ്ങളുടെ പ്രിയങ്കരനായ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ കാണാനാനായി അദ്ദേഹം എത്തി. അദ്ദേഹത്തിന്റെ ഈ ലാളിത്യവും വിനയവും ഗോവന്‍ ജനത മാത്രമല്ല രാജ്യം മുഴുവന്‍ അംഗീകരിക്കുന്നതാണ്. വളരെ സൗമ്യശീലനായ നേതാവാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലുള്ള നേതാക്കന്‍മാരെയാണ് രാജ്യത്തിന് ആവശ്യം.


രാഹുലിനൊപ്പം നില്‍ക്കുന്ന ഫോട്ടോയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ “വെട്ടി” ചെന്നിത്തല; പ്രതിഷേധത്തിന് പിന്നാലെ ചിത്രം പിന്‍വലിച്ചു


സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഗോവയിലെത്തിയ അദ്ദേഹം ഞങ്ങളുടെ നിയസഭയില്‍ വരാനും മുഖ്യമന്ത്രി പരീക്കറിന്റെ ഓഫീസിലെത്തി അദ്ദേഹത്തെ കാണാനും തയ്യാറായി.

അസുഖം എത്രയും വേഗം മാറാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി രാഹുല്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ഒരു നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും രാഹുലിനുണ്ട്. ഗോവയിലെ ജനങ്ങളും ഇന്ത്യയിലെ ജനങ്ങളും ഇങ്ങനെയുള്ള നേതാക്കന്‍മാരെ ആഗ്രഹിക്കുന്നുണ്ട്. ഗോവയില്‍ എത്തിയ അദ്ദേഹത്തോട് നന്ദി പറയുന്നു- ലോബോ പറഞ്ഞു. ജനുവരി 26 ന് ഗോവയിലെത്തിയ രാഹുലും സോണിയയും നാല് ദിവസം അവിടെ തങ്ങിയിരുന്നു.