| Sunday, 17th February 2019, 2:53 pm

പൊന്നാനിയില്‍ ഇ.ടി വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയം തള്ളി നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇ.ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് കൊണ്ട് വന്ന പ്രമേയം തള്ളി കോണ്‍ഗ്രസ് നേതൃത്വം. പ്രമേയം പാസാക്കിയ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയില്‍ നേതൃത്വം വിശദീകരണം തേടി.

അതേസമയം യു.ഡി.എഫിന്റെ ഐക്യം തകര്‍ക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയമെന്ന് മുസ്‌ലിം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

Read Also : പുല്‍വാമയില്‍ സ്‌ഫോടനം നടത്തിയ ആദില്‍ അഹമ്മദ് രണ്ടുവര്‍ഷത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത് ആറുതവണ: എല്ലാതവണയും കേസുപോലുമെടുക്കാതെ വെറുതെ വിട്ടു

മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന പരാമര്‍ശം അംഗീകരിക്കില്ലെന്നാണ് യു.ഡി.എഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹന്നാന്‍ പറഞ്ഞത്. പ്രാദേശിക നേതൃത്വത്തിന് ഇക്കാര്യത്തില്‍ താക്കീത് നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും അറിയിച്ചിട്ടുണ്ട്.

പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസാണ് പ്രമേയം പാസാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടിയോ അതുപോലെയുള്ള നേതാക്കളോ വരണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയം. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം ജയറല്‍ സെക്രട്ടറി ഷെബീറാണ് പ്രമേയം അവതരിപ്പിച്ചത്. യു.ഡി.എഫിന്റെ സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാന്‍ ചില ഘടകകക്ഷികള്‍ ശ്രമിക്കുന്നുവെന്നും പ്രമേയം പറയുന്നു.

കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും പൊന്നാനി മണ്ഡലത്തില്‍ മത്സരിച്ചത് ഇ.ടി മുഹമ്മദ് ബഷീറായിരുന്നു. ഇപ്രാവശ്യവും യു.ഡി.എ.എഫ് സ്ഥാനാര്‍ത്ഥിയായി ഇ.ടി മുഹമ്മദ് ബഷീറിനെ തന്നെയാണ് മണ്ഡലത്തില്‍ പരിഗണിക്കുന്നത്.

We use cookies to give you the best possible experience. Learn more