| Monday, 23rd March 2020, 7:57 pm

'തന്റെ ഔദ്യോഗിക ബംഗ്ലാവ് കൊവിഡ് പരിശോധന കേന്ദ്രമാക്കാന്‍ വിട്ടുതരാം,ഒരു മാസത്തെ ശമ്പളവും'; ബീഹാര്‍ സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: തന്റെ ഔദ്യോഗിക ബംഗ്ലാവ് കൊവിഡ് പരിശോധന കേന്ദ്രമായോ ക്വറന്റൈന്‍ ക്യാമ്പ് ആയോ ഉപയോഗിക്കാവുന്നതാണെന്ന് ബീഹാര്‍ സര്‍ക്കാരിനോട് വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. പോളോ റോഡിലെ ഔദ്യോഗിക ബ്ലംഗാവാണ് വിട്ടുനല്‍കാമെന്ന് തേജസ്വി യാദവ് പറഞ്ഞത്.

ആവശ്യമായി വരികയാണെങ്കില്‍ തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും തേജസ്വി ട്വീറ്റ് ചെയ്തു. ഞായറാഴ്ച വരെ സംസ്ഥാനത്ത് രണ്ട് പേരെയാണ് പൊസീറ്റിവായി കണ്ടെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു വ്യക്തിയുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇനിയും ഒരു മരണം കൂടി സംഭവിച്ചുകൂടാ. കൊറോണ വൈറസിനെ തടയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളെയും ഞങ്ങള്‍ പിന്തുണക്കുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ തിങ്കളാഴ്ച രാഹുല്‍ ഗാന്ധി രംഗത്തെത്തി. അവശ്യ ജീവന്‍ രക്ഷാ ഉപാധികളായ വെന്റിലേറ്ററുകളുടെയും മാസ്‌കുകളുടെയും കയറ്റുമതി തടയുവാന്‍ ഇത്ര വൈകിയത് എന്ത് കൊണ്ടാണെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വെന്റിലേറ്ററുകളുടെയു മാസ്‌കുകളുടെയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് മാര്‍ച്ച് 19മുതലായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more