ചെങ്ങന്നൂരിന് പിന്നാലെ തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിലും ഇടത് തരംഗം; തെരഞ്ഞെടുപ്പ് നടന്ന 19 വാര്‍ഡില്‍ 12 ലും എല്‍.ഡി.എഫിന് ജയം
BY POLL
ചെങ്ങന്നൂരിന് പിന്നാലെ തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിലും ഇടത് തരംഗം; തെരഞ്ഞെടുപ്പ് നടന്ന 19 വാര്‍ഡില്‍ 12 ലും എല്‍.ഡി.എഫിന് ജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st June 2018, 1:08 pm

തിരുവനന്തപുരം: ചെങ്ങന്നൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 19 വാര്‍ഡില്‍ 12ഉം എല്‍.ഡി.എഫ് നേടി.

അതേസമയം മലപ്പുറം പോത്തുകല്ലില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടേക്കും. ഇവിടെ സി.പി.ഐ.എമ്മില്‍ നിന്ന് രാജിവെച്ച് യു.ഡി.എഫിനായി മത്സരിച്ച സുലൈമാന്‍ ഹാജിയാണ് വിജയിച്ചത്.

മൂന്ന് വാര്‍ഡുകള്‍ എല്‍.ഡി.എഫ്, യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തു. 35 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന വിളപ്പില്‍ശാല കരുവിലാഞ്ചേരി വാര്‍ഡും ഇതില്‍പ്പെടും.

ALSO READ:  ചേലാകര്‍മ്മത്തിന് വിധേയനായ 29 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപണം

കരുവിലാഞ്ചേരി വാര്‍ഡില്‍ 518 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ വിജയകുമാറിനെ സി.പി.ഐ.എമ്മിലെ ആര്‍.എസ് രതീഷ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് അംഗത്തിന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.ഐ.എമ്മിലെ ചന്ദ്രികാദേവി വിജയിച്ചു. 242 വോട്ടിനാണ് ജയിച്ചത്.

കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക് വാര്‍ഡില്‍ സി.പി.ഐ.എമ്മിലെ ആര്‍.എസ് ജയലക്ഷ്മി 1581 വോട്ടിന് വിജയിച്ചു.
പത്തനംതിട്ട ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡില്‍ 3 ഇടത്തും എല്‍.ഡി.എഫ് വിജയിച്ചു. രണ്ടിടത്ത് യു.ഡി.എഫ് വിജയിച്ചു.

ALSO READ:  നിപ ബാധിച്ച് കോടതി സൂപ്രണ്ടിന്റെ മരണം; ജില്ലാകോടതി നിര്‍ത്തിവെക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം

യു.ഡി.എഫ് സിറ്റിങ് സീറ്റുകളായ രണ്ട് വാര്‍ഡുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുക്കുകയാണ് ചെയ്തത്. കോഴഞ്ചേരി മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ഓന്തേക്കാട് വടക്ക്, ഓന്തേക്കാട്, കുഴിക്കാല കിഴക്ക് , റാന്നി അങ്ങാടി കരിങ്കുറ്റിയ്ക്കല്‍ എട്ടാം വാര്‍ഡ്, പന്തളം തെക്കേകര പൊങ്ങലടി 12ാം വാര്‍ഡില്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

പന്തളം പൊങ്ങലടി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിച്ചു. 130 വോട്ടുകള്‍ക്കായിരുന്നു വിജയം. ആകെ പോള്‍ ചെയ്ത 862 വോട്ടില്‍ 400 വോട്ടുകള്‍ എല്‍.ഡി.എഫ് നേടി. ശാലിനിയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി (270 വോട്ട്). പൊങ്ങലടി വാര്‍ഡ് അംഗം മധുസൂദനന്‍ മാര്‍ച്ചില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

റാന്നി അങ്ങാടി കരിങ്കുറ്റിയ്ക്കല്‍ എട്ടാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ദീപാ സജി എട്ട് വോട്ടുകള്‍ക്ക് വിജയിച്ചു. മിനി ജോസ് ആയിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. എട്ടാംവാര്‍ഡിലെ എല്‍.ഡി.എഫ് മെമ്പര്‍ വിദേശത്തേയ്ക്ക് പോയപ്പോഴാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

മലപ്പുഴശ്ശേരി പഞ്ചായത്തില്‍ ഓന്തേകാട് വടക്ക്, ഓന്തേകാട്, കുഴിക്കാല വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് വാര്‍ഡുകളില്‍ രണ്ടിടത്ത് സി.പി.ഐ.എം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നാലാം വാര്‍ഡില്‍ (ഓന്തേകാട്) സി.പി.ഐ.എമ്മിലെ ഉഷാകുമാരി 165 വോട്ടുകള്‍ക്ക് വിജയിച്ചു. ഒന്‍പതാം വാര്‍ഡില്‍ (കുഴിക്കാല) ശാലിനി അനില്‍ കുമാര്‍ 42 വോട്ടുകള്‍ക്ക് വിജയിച്ചു. ഓന്തേക്കാട് വടക്ക് വാര്‍ഡില്‍ യു.ഡി.എഫിലെ ടി.കെ എബ്രഹാം വിജയിച്ചു.ഇവിടെ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. 35 വോട്ടുകള്‍ക്കായിരുന്നു വിജയം.

ALSO READ:  ‘പുണ്യമാസമാണെന്ന് ഓര്‍മ്മയില്ലെ, സ്വന്തം മകളാണെങ്കിലും ഇത്തരം തമാശ പാടില്ല’; ആമിര്‍ ഖാനും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡുകളില്‍ വിജയിച്ച പ്രതിനിധികളെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യരാക്കുകയും ഹൈക്കോടതി ഇത് ശരിവക്കുകയും ചെയ്തതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 13 അംഗ പഞ്ചായത്തില്‍ നിലവില്‍ 10 പേര്‍ മാത്രമാണുള്ളത്. എല്‍.ഡി.എഫിന്റെ ഭരണമാണ് ഇവിടെ നിലനില്‍ക്കുന്നത്.

ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല ഡിവിഷനിലും യു.ഡി.എഫ് വിജയിച്ചു. യുഡിഎഫിലെ സണ്ണിചെറിയാന്‍ 119 വോട്ടിന് വിജയിച്ചു. നിലവില്‍ എല്‍.ഡി.എഫ് വാര്‍ഡായിരുന്നു. മരിച്ച എല്‍.ഡി.എഫ് അംഗത്തിന്റെ സഹോദരനായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി.

എറണാകുളം പള്ളിപ്പുറം സാമൂഹ്യ സേവാ സംഘം വാര്‍ഡില്‍ യു.ഡി.എഫിലെ ഷാരോണ്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡാണിത്.

പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ കോട്ടായി വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി: സി.പി.ഐ.എമ്മിലെ എം.ആര്‍ ജയരാജ് 1403 വോട്ടിനാണ് വിജയിച്ചത്.

ALSO READ:  കാലില്‍ കാല്‍ കയറ്റിവെച്ചതിന് മൂന്ന് ദളിതരെ വെട്ടിക്കൊന്നു

പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് ഡിവിഷന്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.ഐ.എമ്മിലെ ഷാജി പാറക്കല്‍ 263 വോട്ടിനാണ് വിജയിച്ചത്.

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ പോത്തുകല്ല് വാര്‍ഡില്‍ യു.ഡി.എഫിലെ സി.എച്ച് സുലൈമാന്‍ ഹാജി വിജയിച്ചു. 167 വോട്ടിനാണ് വിജയിച്ചത്. സി.പി.ഐ.എം അംഗമായിരുന്ന സുലൈമാന്‍ ഹാജി രാജിവെച്ച് യു.ഡി.എഫിനൊപ്പം ചേര്‍ന്ന് വീണ്ടും മത്സരിക്കുകയായിരുന്നു.

മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. കെ.വേലായുധന്‍ 119 വോട്ടിനാണ് വിജയിച്ചത്.

കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി വാര്‍ഡില്‍ സി.പി.ഐ.എമ്മിലെ രമ കൊട്ടാരത്തില്‍ 274 വോട്ടിന് വിജയിച്ച് വാര്‍ഡ് നിലനിര്‍ത്തി. കൊയിലാണ്ടി നഗരസഭ പന്തലായിനി വാര്‍ഡില്‍ സി.പി.ഐ.എമ്മിലെ വി.കെ രേഖ 351 വോട്ടിന് ജയിച്ചു വാര്‍ഡ് നിലനിര്‍ത്തി.

ALSO READ:  കുമ്മനം ഗോ ബാക്ക്; ഗവര്‍ണറായതിനുശേഷവും കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം തുടരുന്നു

കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റ് എല്‍.ഡി.എഫും ഒരു സീറ്റ് യു.ഡി.എഫും നിലനിര്‍ത്തി. ഇരിട്ടി നഗരസഭയിലെ ആട്ട്യാലത്ത് സി.പി.ഐ.എമ്മിലെ കെ അനിത ആര്‍.എസ്.പിയിലെ രത്‌നാമണിയെ 253 വോട്ടിന് പരാജയപ്പെടുത്തി.

പാപ്പിനിശേരി പഞ്ചായത്തിലെ ധര്‍മകിണര്‍ വാര്‍ഡില്‍ സി.പി.ഐ.എമ്മിലെ എം.സീമ 478 വോട്ടിന് കോണ്‍ഗ്രസിലെ കെ.കുട്ടികൃഷ്ണനെ തോല്‍പിച്ചു. ഉളിക്കല്‍ പഞ്ചായത്തിലെ കതുവാപറമ്പ് വാര്‍ഡാണ് യു.ഡി.എഫ് നിലനിര്‍ത്തിയത്. കോണ്‍ഗ്രസിലെ ജെസി ജയിംസാണ് വിജയിച്ചത്.

WATCH THIS VIDEO: