അങ്കമാലി: അങ്കമാലി നഗരസഭയില്‍ ചെയര്‍പേഴ്‌സണെയും വൈസ് ചെയര്‍പേഴ്‌സണെയും നഷ്ടമായി എല്‍.ഡി.എഫ്. നിലവിലെ ചെയര്‍പേഴ്ണായ എം.എ ഗ്രേസിയും ഗീരീഷ് കുമാറുമാണ് തോറ്റത്.
അങ്കമാലി നഗരസഭയില്‍ ചരിത്രത്തിലാദ്യമായി അവിശ്വാസങ്ങളില്ലാതെ ഭരണം പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു എല്‍.ഡി.എഫ്. എന്നാല്‍ ചെയര്‍പേഴ്‌സണെയും വൈസ് ചെയര്‍പേഴ്‌സണെയും നഷ്ടമായത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായി. കടുത്ത മത്സരമായിരുന്നു ഇത്തവണ അങ്കമാലി നഗരസഭയില്‍ നടന്നത്.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്നിരുന്നു. ബി.ജെ.പി. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.കെ ഷൈജുവാണ് വിജയം നേടിയത്.
കണ്ണൂരിലെ ഗ്രാമപഞ്ചായത്തുകളില്‍ 37 ഇടങ്ങളില്‍ എല്‍.ഡി.എഫും 21 ഇടത്ത് യു.ഡി.എഫും 2 ഇടത്ത് ബി.ജെ.പിയും മുന്നേറുന്നുണ്ട്
കോഴിക്കോട് കോര്‍പറേഷനില്‍ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി തോറ്റിരുന്നു. മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പി. എന്‍ അജിതയാണ് തോറ്റത്.
കൊച്ചി കോര്‍പ്പറേഷനിലെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാലും തോറ്റിരുന്നു. ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റത്. പത്മകുമാരിയാണ് ഇവിടെ ജയിച്ചത്.
കോര്‍പ്പറേഷനുകളില്‍ മൂന്നിടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും ലീഡ് ചെയ്യുകയാണ്.
മുനിസിപ്പാലിറ്റികളില്‍ 41 ഇടത്ത് എല്‍.ഡി.എഫും 36 ഇടത്ത് യു.ഡി.എഫും ആണ് മുന്നേറുന്നത്.
ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും മുന്നേറുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Ldf’s lost its sitting chairman and vise chairman in Angamaly